KERALALATEST

കുട്ടികൾ ബെല്ലടിച്ചു; ബസ് മുന്നോട്ടെടുത്തപ്പോൽ കയറാൻ ശ്രമിച്ച ക്ലീനർ ടയറിനടിൽപ്പെട്ട് മരിച്ചു

തൊടുപുഴയിൽ സ്‌കൂൾ ബസിന്റെ ടയറിനടിൽപ്പെട്ട് ക്ലീനർ മരിച്ചു. മലയിഞ്ചി സ്വദേശി ജിജോ പടിഞ്ഞാറയിൽ (40) ആണ് മരിച്ചത്. ഉടുമ്പന്നൂർ സെന്റ് ജോർജ് സ്‌കൂളിന്റെ ബസ് ക്ലീനറാണ്. തൊടുപുഴ ചീനിക്കുഴിക്ക് സമീപം ഏഴാനിക്കൂട്ടത്താണ് സംഭവം. കുട്ടികളെ കയറ്റാനായി ബസ് നിർത്തി ജിജോ പുറത്തിറങ്ങിയ സമയത്ത് കുട്ടികൾ ബെല്ലടിക്കുകയും ബസ് മുന്നോട്ടെടുക്കുകയും ചെയ്തു. ഇതിനിടെ ബസിലേക്ക് ഓടിക്കയറാൻ ശ്രമിച്ച ജിജോ തെന്നി ബസിനടിയിലേക്ക് വീഴുകയായിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker