KERALALATEST

കുട്ടിയുടെ ഡിഎന്‍എ ഫലം പുറത്തുവിടുന്നതില്‍ ആശങ്കയില്ലെന്ന് ബിനോയ്

മുംബൈ: തന്നെ വിവാഹവാഗ്ദനം നല്‍കി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന് ആരോപിക്കുന്ന യുവതിയുടെ കുഞ്ഞിന്റെ ഡിഎന്‍എ പരിശോധനാ ഫലം പുറത്തുവിടുന്നതില്‍ ആശങ്കയില്ലെന്ന് ബിനോയ് കോടിയേരി. കുഞ്ഞിന്റെ ഡിഎന്‍എ പരിശോധനാഫലം പുറത്തു വിടണമെന്നുള്ള ബിഹാര്‍ സ്വദേശിനിയുടെ പരാതി ജനുവരി നാലിനു പരിഗണിക്കാനിരിക്കേയാണ് ബിനോയ് കോടിയേരിയുടെ പ്രതികരണം. ബോംബേ ഹൈക്കോടതിയാണ് കേസ് പരിഗണിക്കുന്നത്.
പീഡനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി സമര്‍പ്പിച്ച ഹര്‍ജിയും കോടതിയുടെ പരിഗണനയിലുണ്ട്. വിഷയത്തില്‍ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നാണ് ബിനോയ് പറയുന്നത്.
രണ്ട് വര്‍ഷം മുന്‍പ് ബിനോയ് കോടിയേരിയ്‌ക്കെതിരെ വെളിപ്പെടുത്തലുമായി ബിഹാര്‍ സ്വദേശിയായ യുവതി രംഗത്തെത്തിയത് വലിയ വിവാദജമായിരുന്നു. തന്നെ ബിനോയ് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും ഈ ബന്ധത്തില്‍ ഒരു കുഞ്ഞുണ്ടെന്നുമായിരുന്നു യുവതിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ ബിനോയ് വിവാഹിതനാണെന്നും കേരളത്തില്‍ കുടുംബമുണ്ടെന്നും പിന്നീട് മാത്രമാണ് മനസ്സിലാക്കിയതെന്നും യുവതി മാധ്യമങ്ങളോടു പറഞ്ഞു. കേസില്‍ അന്ധേരി ദിന്‍ഡോഷി കോടതിയില്‍ ഡിസംബര്‍ 13ന് വിചാരണ ആരംഭിക്കും.
ഈ വര്‍ഷം ജനുവരിയില്‍ തന്നെ പോലീസ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും കൊവിഡ് 19 നിയന്ത്രണങ്ങളെ തുടര്‍ന്ന് നടപടികള്‍ നീണ്ടു പോകുകായയിരുന്നു. ബാര്‍ ഡാന്‍സറായിരുന്ന യുവതി 2019 ജൂണിലായിരുന്നു മുംബൈ ഓഷിവാര പോലീസില്‍ പരാതി നല്‍കിയത്. തന്റെ എട്ട് വയസുള്ള മകന്റെ പിതാവ് ബിനോയ് കോടിയേരിയാണെന്നും മകനു നീതി ലഭിക്കണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം. എന്നാല്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടതിയിലെത്തിയതോടെ കോടതി ഡിഎന്‍എ പരിശോധനയ്ക്ക് നിര്‍ദേശിച്ചത്.
ജൂലൈ 30ന് രക്ത സാമ്പിള്‍ ശേഖരിച്ച ശേഷം കലീന ഫോറന്‍സിക് ലാബിലാണ് ഡിഎന്‍എ പരിശോധന നടത്തിയത്. ഈ പരിശോധനയുടെ ഫലം 17 മാസത്തിനു ശേഷം മുംബൈ പോലീസ് രഹസ്യരേഖയായി ബോംബേ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കൈമാറുകയായിരുന്നു. എന്നാല്‍ കൊവിഡ് 19 മൂലം കേസ് നീണ്ടതോടെ യുവതി ഹര്‍ജിയുമായി കോടതിയെ സമീപിച്ചു. ഡിഎന്‍എ ഫലം പുറത്തു വിട്ടാല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്നാണ് യുവതി ചൂണ്ടിക്കാണിക്കുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker