BREAKING NEWSKERALA

കുണ്ടറ, കരുനാഗപ്പള്ളി തോല്‍വി: ഏഴ് ജില്ലാ സെക്രട്ടേറിയേറ്റംഗങ്ങള്‍ക്കെതിരെ സിപിഎം നടപടി, രണ്ട് പേരെ തരംതാഴ്ത്തി

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊല്ലത്തെ രണ്ട് മണ്ഡലങ്ങളിലേറ്റ പരാജയത്തില്‍ സിപിഎമ്മില്‍ നടപടി. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പിആര്‍ വസന്തന്‍, എന്‍എസ് പ്രസന്നകുമാര്‍ എന്നിവരെ ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. കുണ്ടറ, കരുനാഗപ്പള്ളി മണ്ഡലങ്ങളിലെ പരാജയത്തിലാണ് നടപടി. മുന്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ ഭര്‍ത്താവും സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയറ്റ് അംഗവുമായ ബി തുളസീധരക്കുറുപ്പടക്കം അഞ്ച് നേതാക്കളെ താക്കീത് ചെയ്യാനും ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.
സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്റെ സാന്നിധ്യത്തിലാണ് ജില്ലാ നേതൃയോഗം ചേര്‍ന്നത്. തെരഞ്ഞെടുപ്പ് തോല്‍വി പരിശോധിക്കാന്‍ നിയമിച്ച രണ്ടംഗ സമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ചാണ് നടപടി. ജില്ലാ നേതാക്കള്‍ക്കെതിരെ കടുത്ത നടപടി വേണമെന്നായിരുന്നു അന്വേഷണ കമ്മീഷന്‍ ശുപാര്‍ശ. എന്നാല്‍ പാര്‍ട്ടി സമ്മേളന കാലമായതിനാല്‍ കടുത്ത നടപടി വേണ്ടെന്ന് ജില്ലാ കമ്മിറ്റി യോഗം തീരുമാനിക്കുകയായിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker