LATESTBREAKING NEWSKERALA

കുണ്ടറ പീഡനം; എ കെ ശശീന്ദ്രന് ക്ലീൻ ചിറ്റ്; അഞ്ചു പേർക്കെതിരെ അന്വേഷണ കമ്മിറ്റി റിപ്പോർട്ട്

കുണ്ടറ പീഡനശ്രമം ആരോപണത്തിൽ അഞ്ചു പേർക്കെതിരെ അന്വേഷണ കമ്മിറ്റി റിപ്പോർട്ട്. ഇവരെ പാർട്ടിയിൽ നിന്ന് സസ്‌പെൻസ് ചെയ്യാൻ തീരുമാനമായി. പാർട്ടിയുടെ സത്‌പേരിന് കളങ്കം ഉണ്ടാക്കി എന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. മന്ത്രി എ.കെ ശശിന്ദ്രന് എൻസിപി ക്‌ളീൻ ചിറ്റ് നൽകി.

നേരത്തെ സസ്‌പെൻഡ് ചെയ്ത രണ്ട് പേര് ഉൾപ്പെടെ കുണ്ടറ ബ്ലോക്ക് പ്രസിഡന്റ് ബനടിക്റ്റ്, സംസ്ഥാന കമ്മിറ്റി അംഗം പ്രതീപ്, മഹിളാ നേതാവ് ഹണി എന്നിവർക്കെതിരെയാണ് നടപടി.

എന്‍സിപിയുടെ പ്രത്യേക അന്വേഷണ കമ്മിഷന്‍ ആരോപണ വിധേയനായ ജി പത്മാകരനെയും എസ് രാജീവിനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ പത്മാകരന്‍ മുഖ്യമന്ത്രിക്ക് ഇ-മെയില്‍ വഴി പരാതി നല്‍കിയിരുന്നു. പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത് അടിസ്ഥാനപരമായ ആരോപണമാണെന്നും തനിക്കും കുടുംബത്തിനും മാനസികാഘാതമുണ്ടാക്കിയെന്നും കത്തില്‍ പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കവേയാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്.

 

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker