കോട്ടയം: കുമരകത്ത് കാര്‍ ആറ്റില്‍ വീണ് രണ്ടുപേര്‍ മരിച്ചു. തിങ്കളാഴ്ച രാത്രി 8.45 ഓടെ ആര്‍പ്പുക്കര കൈപ്പുഴമുട്ടിലാണ് സംഭവം നടന്നത്. കാറിന്റെ ഉള്ളില്‍ നിന്നും നിലവിളി ശബ്ദം കേട്ട് ജനങ്ങള്‍ ഓടിയെത്തിയപ്പോള്‍ കാര്‍ വെള്ളത്തില്‍ മുങ്ങിത്താണിരുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ കാര്‍ കണ്ടെത്തി കരയ്‌ക്കെത്തിക്കുകയും കാറിന്റെ ചില്ലുപൊട്ടിച്ച് ഇരുവരെയും പുറത്തെടുക്കുകയുമായിരുന്നു. മരണപ്പെട്ടത് മഹാരാഷ്ട്രാ താനെ സ്വദേശികളാണെന്ന് മന്ത്രി വിഎന്‍ വാസവന്‍ അറിയിച്ചു. ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കോട്ടയം ഭാഗത്തുനിന്നും വന്ന കാര്‍ കൈപ്പുഴമുട്ട് പാലത്തിന്റെ ഇടതുവശത്തെ സര്‍വീസ് റോഡ് വഴി നേരെ ആറ്റില്‍ വീഴുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ചെളി നിറഞ്ഞ നിലയിലാണ് കാര്‍ കണ്ടെത്തിയത്. സായലി രാജേന്ദ്ര സര്‍ജേ എന്ന 27 കാരിയുടെ ആധാര്‍കാര്‍ഡും കാറില്‍ നിന്നും ലഭിച്ചു. വാടകയ്‌ക്കെടുത്ത കാറാണ് അപകടത്തില്‍പ്പെട്ടതെന്നും ?ഗൂ?ഗിള്‍ മാപ്പ് നോക്കിയെത്തി അപകടത്തില്‍പ്പെട്ടതാവാമെന്നും പോലീസ് പറഞ്ഞു.
65 Less than a minute