പെര്‍ത്ത്: ഒരേ കാമുകനില്‍ നിന്ന് ഒരുമിച്ച് ഗര്‍ഭിണികളാകണം എന്ന ആഗ്രഹം വെളിപ്പെടുത്തിയതിലൂടെ ലോകശ്രദ്ധ നേടിയ സഹോദരിമാരാണ് ഓസ്ട്രേലിയയിലെ ലൂസി ഡിസിങ്ക്യുവും അന്നയും. ലോകത്തിലെ ഏറ്റവും സാമ്യമുള്ള ഇരട്ടകള്‍ എന്ന് സ്വയം അവകാശപ്പെടുന്ന ഇരുവരും ഒരു ഷോയില്‍ നടത്തിയ തുറന്ന് പറച്ചിലുകളെല്ലാം ആശ്ചര്യത്തോടെയായിരുന്നു അന്ന് ലോകം കേട്ടത്. എന്നാല്‍ വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞിട്ടും തങ്ങളുടെ നിലപാടില്‍ നിന്നും ആഗ്രഹത്തില്‍ നിന്നും ഒരിഞ്ച് പോലും വ്യതിചലിച്ചിട്ടില്ലെന്നാണ് സഹോദരിമാര്‍ പറയുന്നത്.
തങ്ങളുടെ പ്രിയപ്പെട്ടവനില്‍ നിന്ന് ഒരേ സമയം ഗര്ഭിണികളാകണമെന്ന ആഗ്രഹം യുവതികള്‍ വെളിപ്പെടുത്തിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇതുവരെയും സ്വപ്നം സാക്ഷാത്കരിക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞിട്ടില്ല. എന്നാല്‍ തങ്ങളുടെ ആഗ്രഹത്തിന് ഇപ്പോഴും മാറ്റമില്ലെന്നും ലക്ഷ്യത്തിലെത്തുക തന്നെ ചെയ്യുമെന്നുമാണ് സോഷ്യല്‍മീഡിയ സെലിബ്രിറ്റികള്‍ കൂടിയായ അന്നയും ലൂസിയും പറയുന്നത്. തങ്ങളുടെ ജീവിതത്തെക്കുറിച്ച് സഹോദരിമാര്‍ പറയുന്നതെന്തെന്ന് അറിയാം.
ഒരുമിച്ച് ജനിച്ച്, ഒരുമിച്ച് കളിച്ചുവളര്‍ന്ന അന്നയ്ക്കും ലൂസിയ്ക്കും ഇപ്പോള്‍ 35 വയസാണ് പ്രായം. തങ്ങള്‍ പ്രണയിക്കുന്നത് ഒരാളെ തന്നെയാണെന്നും അയാളെ തന്നെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും സഹോദരിമാര്‍ വര്‍ഷങ്ങള്‍ക്ക് മുന്നേ വെളിപ്പെടുത്തിയിരുന്നു. പത്ത് വര്‍ഷത്തോളമായി തുടരുന്ന ഈ ബന്ധത്തിനിടയിലാണ് ആണ് സുഹൃത്തില്‍ നിന്ന് ഒരുമിച്ച് ഗര്‍ഭം ധരിക്കാനുള്ള തീരുമാനത്തിലേക്ക് ഇരുവരും എത്തുന്നത്. ബെന്‍ ബൈറണ്‍ എന്നാണ് സഹോദരിമാരുടെ സുഹൃത്തിന്റെ പേര്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം 2012ലാണ് സഹോരിമാര്‍ ബെന്നുമായി പരിചയത്തിലാകുന്നത്. പിന്നീട് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു തങ്ങള്‍ക്ക് ബെന്നിനെ വിവാഹം കഴിക്കണമെന്നും യുവാവില്‍ നിന്ന് ഒരേസമയം ഗര്‍ഭം ധരിക്കണമെന്നും ഇരുവരും വെളിപ്പെടുത്തുന്നത്. ഇത് സോഷ്യല്‍മീഡിയയില്‍ അന്ന് ഏറെ ചര്‍ച്ചയായിരുന്നു. ‘ദിസ് മോര്‍ണിംഗ്’ എന്ന ഷോയിലൂടെയാണ് ലൂസിയും അന്നയും തങ്ങളുടെ പദ്ധതി ലോകത്തോട് വിളിച്ച് പറഞ്ഞത്. വിവാഹിതരാകാന്‍ മൂന്നുപേരും ആഗ്രഹിക്കുന്നുണ്ടെങ്കിലും, ഓസ്ട്രേലിയന്‍ നിയമം അനുസരിച്ച് ബഹുഭാര്യാത്വം ക്രിമിനല്‍ക്കുറ്റമാണ്. അതുകൊണ്ട് തന്നെ വിവാഹം ഇതുവരെയും കഴിഞ്ഞിട്ടി
തങ്ങള്‍ എല്ലാകാര്യങ്ങളും ഇതുവരെ ഒരുമിച്ചാണ് ചെയ്തതെന്നാണ് സഹോദരിമാര്‍ പറയുന്നത്. ‘ഞങ്ങള്‍ ഒരുമിച്ച് കുളിക്കുന്നു. ഒരുമിച്ച് മേക്കപ്പ് ചെയ്യുന്നു. ഉറങ്ങാന്‍ പോകുന്നത് ഒരുമിച്ചാണ്, ആഹാരം കഴിക്കുന്നത് പോലും ഒരുമിച്ച് തന്നെ. ഇത് ഭ്രാന്തായി തോന്നാം, എന്നാല്‍ ഞങ്ങള്‍ക്ക് ഇങ്ങനെ തന്നെയാണ് കഴിയേണ്ടത്.’ ഷോയില്‍ സഹോദരിമാര്‍ പറഞ്ഞു. ഇതുവരെ പിരിഞ്ഞിരുന്നിട്ടില്ലെന്നും ഇനിയും ഇങ്ങനെ തന്നെയാകുമെന്നും ലൂസിയും അന്നയും അടിവരയിട്ട് പറയുന്നുണ്ട്.
ഒരേസമയത്ത് തന്നെ ഗര്ഭിണികളാകണമെന്ന ആഗ്രഹത്തെക്കുറിച്ച് അവതാരകന് ചോദിച്ചപ്പോള്‍, ഗര്‍ഭകാലവും തങ്ങള്‍ക്ക് ഒരുമിച്ച് അനുഭവിച്ച് അറിയണമെന്നായിരുന്നു ഇരട്ടസഹോദരിമാരുടെ മറുപടി. ഐവിഎഫ് വഴി ഗര്‍ഭധാരണം നടത്താനാണ് തങ്ങളുടെ പദ്ധതിയെന്നും അത് ബെന്നില്‍ നിന്ന് തന്നെയാകണമെന്നുണ്ടെന്നും സഹോദരിമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ‘ജീവിതത്തിലെ എല്ലാ കാര്യങ്ങളും ഒരുമിച്ച് ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, ഞങ്ങള്‍ ഒരുമിച്ചാണ് വളര്‍ന്നത്. ഒരുമിച്ച് തന്നെ മരിക്കും’ ലൂസിയും അന്നയും പറയുന്നു.
ഒരുമിച്ച് ഗര്‍ഭം ധരിക്കണമെന്ന ആഗ്രഹം പറഞ്ഞിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇരട്ട സഹോദരിമാര്‍ക്ക് ഇതുവരെ അമ്മമാരാകാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഒരേസമയം ഗര്‍ഭം ധരിക്കാനുള്ള ശ്രമത്തില്‍ തന്നെയാണ് തങ്ങളെന്നാണ് ഇരുവരും ഇപ്പോഴും പറയുന്നത്. ‘ഒരേ സമയം കുട്ടികള്‍ ഉണ്ടാകണം, അന്ന ഗര്‍ഭിണിയാണെന്നും ഞാന്‍ അല്ലെന്നും അറിഞ്ഞാല്‍ എനിക്ക് ഹൃദയാഘാതം സംഭവിക്കും. ഒരാള്‍ ഗര്ഭിണിയാകുന്നതിനേക്കാള് രണ്ടുപേരും ഗര്‍ഭിണിയാകുകയാണ് ഞങ്ങള്‍ക്ക് വേണ്ടത്’ ലൂസി പറഞ്ഞു.