BREAKING NEWSLATESTNATIONAL

കൂടുതല്‍ ബീഫ് കഴിക്കാന്‍ ആഹ്വാനം ചെയ്തു മേഘാലയ ബി.ജെ.പി. മന്ത്രി

ഷില്ലോങ്: ചിക്കനും മട്ടനും മീനും കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ ബീഫ് കഴിക്കാന്‍ സംസ്ഥാനത്തെ ജനങ്ങളോട് ആഹ്വാനം ചെയ്ത് മേഘാലയ മൃഗസംരക്ഷണ വകുപ്പ് മന്ത്രി സന്‍ബോര്‍ ഷുള്ളേയ്. ജനാധിപത്യരാജ്യത്ത് ഓരോരുത്തര്‍ക്കും ഇഷ്ടമുള്ളത് കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.കോഴിയിറച്ചി, ആട്ടിറച്ചി, മത്സ്യം എന്നിവയേക്കാള്‍ കൂടുതല്‍ മാട്ടിറച്ചി കഴിക്കാനാണ് ഞാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നത്. ബിജെപി മേഘാലയത്തില്‍ ഗോവധം നിരോധിക്കുമെന്ന് ജനങ്ങള്‍ക്കിടയില്‍ ഒരു ധാരണ ഉണ്ട്. അതില്ലാതാക്കാന്‍ ഈ പ്രോത്സാഹനത്തിലൂടെ സാധിക്കും. അദ്ദേഹം വ്യക്തമാക്കി. മുതിര്‍ന്ന ബി.ജെ.പി. നേതാവായ ഷുള്ളെയ് ഒരാഴ്ച മുമ്പാണ് മന്ത്രിയായത്.അസമിലെ ഗോവധനിരോധനം നിയമം മേഘാലയിലേക്കു കന്നുകാലികളെ കൊണ്ടുവരുന്നതിനെ ബാധിക്കാതിരിക്കാന്‍ അസം മുഖ്യമന്ത്രി ഹിമാനന്ത ബിശ്വയുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker