KERALABREAKING NEWS

കൂടുതല്‍ മരണങ്ങള്‍ കോവിഡ് പട്ടികയില്‍ ഉള്‍പ്പെടുത്തുന്നു

തിരുവനന്തപുരം: കോവിഡ് മരണക്കണക്ക് വിവാദമായതോടെ വിട്ടുപോയ മരണങ്ങളും പട്ടികയില്‍ ഉള്‍പ്പെടുത്തിത്തുടങ്ങി. പത്തുദിവസം മുമ്പുള്ള 93 മരണങ്ങള്‍ ജൂണ്‍ 30 മുതലുള്ള പട്ടികകളിലുണ്ട്.
എറണാകുളം ജില്ലയിലെ ഒരുപുരുഷന്റെ മരണം 75ാം ദിവസമാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഏപ്രില്‍ 19നു മരിച്ച 64 വയസ്സുള്ള വ്യക്തിയുടെ മരണം ജൂലായ് രണ്ടിന്റെ പട്ടികയിലാണു ചേര്‍ത്തത്.
മെഡിക്കല്‍രേഖകള്‍ പൂര്‍ണമായി ലഭ്യമല്ലാത്തതിനാലും സ്ഥിരീകരണത്തിന് കൂടുതല്‍ പരിശോധനകള്‍ വേണ്ടിവന്നതിനാലും പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ മാറ്റിവെച്ച മരണങ്ങളാണിവയെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. സംശയങ്ങള്‍ ദുരീകരിച്ചാണ് ഇപ്പോള്‍ ഉള്‍പ്പെടുത്തിയത്.
ജൂണ്‍ 30ന്റെ പട്ടികയില്‍ കോഴിക്കോട്ടുളള 63കാരി മരിച്ചതിന്റെ തീയതി തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 1900 ജനുവരി എന്നാണ് മരണത്തീയതിയുടെ കോളത്തിലുള്ളത്. ഏപ്രിലില്‍ മരിച്ച രണ്ടുപേരുണ്ട് ഈ പട്ടികയില്‍.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker