BREAKINGNATIONAL

കൂട്ടബലാത്സംഗ കേസ് പ്രതിയായ സമാജ്വാദി പാര്‍ട്ടി നേതാവിന്റെ ബേക്കറി പൊളിച്ചുനീക്കി യുപി പോലീസ്

ലഖ്‌നൗ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ ആരോപണവിധേയനായ സമാജ്വാദി പാര്‍ട്ടി നേതാവിന്റെ ഉടമസ്ഥതയിലുള്ള ബേക്കറി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോ?ഗി ആദിത്യനാഥിന്റെ നിര്‍ദേശപ്രകാരം ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി. ശനിയാഴ്ചയാണ് ബുള്‍ഡോസറുമായി ജില്ലാ ഭരണകൂടം പ്രതിയായ സമാജ്വാദി പാര്‍ട്ടി നേതാവ് മൊയ്ദ് ഖാന്റെ ബേക്കറി പൊളിച്ചുനീക്കിയത്.കേസില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഇരയുടെ അമ്മയ്ക്ക് ഉറപ്പ് നല്‍കിയ മുഖ്യമന്ത്രി, സമാജ്വാദി പാര്‍ട്ടി നേതാവിനെതിരെ പോലീസ് കര്‍ശന നടപടിയെടുക്കുമെന്ന് നിയമസഭയിലും പറഞ്ഞിരുന്നു.
കേസുമായി ബന്ധപ്പെട്ട് ബേക്കറി ഉടമയായ മൊയ്ദ് ഖാനെയും ജീവനക്കാരന്‍ രാജു ഖാനെയും വെള്ളിയാഴ്ച പുരകലന്ദര്‍ പ്രദേശത്തുനിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മൊയ്ദ് ഖാന്‍ സമാജ്വാദി പാര്‍ട്ടിയുമായി ബന്ധമുള്ളയാളാണെന്ന് വ്യാഴാഴ്ച നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ ആദിത്യനാഥ് ആരോപിച്ചു.
12 വയസ്സുകാരി ഗര്‍ഭിണിയായതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. പെണ്‍കുട്ടി പ്രതിയുടെ പേര് വെളിപ്പെടുത്തുകയും കുറ്റക്കാര്‍ തന്റെ വീഡിയോ ചിത്രീകരിച്ചതായി പരാതിപ്പെടുകയും ചെയ്തിരുന്നു. തങ്ങള്‍ക്കെതിരെ പരാതി നല്‍കിയാല്‍ അനന്തരഫലങ്ങള്‍ നേരിടേണ്ടിവരുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി ആരോപിച്ചു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വെള്ളിയാഴ്ച ഇരയുടെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. പ്രതികളില്‍ ഒരാള്‍ സമാജ്വാദി പാര്‍ട്ടി അംഗമാണെന്ന് പ്രസ്താവിച്ച യോ?ഗി കര്‍ശന നടപടി സ്വീകരിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.
അതേസമയം, നിര്‍മാണം നിയമവിരുദ്ധമായതിനാലാണ് നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം.

Related Articles

Back to top button