ENTERTAINMENTMALAYALAM

കൂട്ടുകാര്‍ക്കൊപ്പം സ്വിമ്മിങ്പൂളില്‍ തുള്ളിക്കളിച്ച് അനുശ്രീ

സുഹൃത്തുക്കള്‍ക്കൊപ്പം സ്വിമ്മിങ്പൂളില്‍ ഉല്ലസിക്കുന്ന മലയാളത്തിന്റെ പ്രിയ നടി അനുശ്രീയുടെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായി മാറുന്നത്. ജൂഡ് ആന്റണിയുടെ ഏറ്റവും പുതിയ ചിത്രമായ സാറാസിലെ രസകരമായ ‘തുള്ളികളിക്കുന്ന കുഞ്ഞിപ്പുഴു’ എന്നുതുടങ്ങുന്ന ഗാനത്തിനൊപ്പം ഉല്ലസിക്കുകയാണ് അനുശ്രീയും സുഹൃത്തുക്കളും.
ചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. താരങ്ങളും ആരാധകരും ഉള്‍പ്പെടെ ഒട്ടേറെപ്പേരാണ് അനുശ്രീയുടെ പോസ്റ്റിന് കമന്റുമായി എത്തിയത്. മലയാളികളുടെ പ്രിയപ്പെട്ട താരമായ നടി അനുശ്രീക്ക് സിനിമയിലേപ്പോലെതന്നെ സോഷ്യല്‍മീഡിയയിലും ആരാധകര്‍ ഏറെയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുന്ന താരം വിശേഷങ്ങള്‍ പങ്കുവക്കാറുണ്ട്. നടിയുടെ ഓരോ വിശേഷങ്ങളും ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.
ഡയമണ്ട് നെക്ലേസ് എന്ന ലാല്‍ ജോസ് ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന നടിയാണ് അനുശ്രീ. ആദ്യത്തെ ചിത്രത്തിലൂടെത്തന്നെ അനുശ്രീ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. ഫഹദിനൊപ്പം മികച്ച പ്രകടനമായിരുന്നു അനുശ്രീയും കാഴ്ചവച്ചത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker