BREAKING NEWSKERALA

കൃഷിമന്ത്രിയുടെ പരിപാടിയില്‍ പൂച്ചെണ്ടും ഉപഹാരവും വേണ്ടാ; കര്‍ഷകന്‍ വേദിയില്‍ വേണം

ചേര്‍ത്തല: കൃഷിമന്ത്രി പി. പ്രസാദ് പങ്കെടുക്കുന്ന കൃഷിവകുപ്പുമായി ബന്ധപ്പെട്ട പരിപാടികളില്‍ പൂച്ചെണ്ടും ഉപഹാരവും ഒഴിവാക്കാന്‍ നിര്‍ദേശം. സ്ഥലത്തെ മുതിര്‍ന്ന കര്‍ഷകനെ നിര്‍ബന്ധമായും വേദിയില്‍ ഇരുത്തുകയും വേണം.
മന്ത്രിയുടെ നിര്‍ദേശപ്രകാരം അഡീഷണല്‍ സെക്രട്ടറി എസ്. സാബിര്‍ഹുസൈനാണ് ഉത്തരവിറക്കിയത്. അനാവശ്യച്ചെലവും പ്ലാസ്റ്റിക് ഉപയോഗവും കുറയ്ക്കുന്നതിന്റെ ഭാഗമായാണു പൂച്ചെണ്ടും ഉപഹാരവും ഒഴിവാക്കുന്നത്.
കര്‍ഷകര്‍ക്കുവേണ്ടി നടത്തുന്ന പരിപാടികളില്‍ അവരുടെ സാന്നിധ്യമില്ലെങ്കില്‍ അതിനര്‍ഥമില്ലാതാകുമെന്നു മന്ത്രി പ്രസാദ് പറഞ്ഞു. ഇപ്പോള്‍ കൃഷിചെയ്യാത്ത ആരുമില്ല. എന്നാല്‍, കൃഷിയിലൂടെ ജീവിക്കുന്ന സമൂഹത്തില്‍ അറിയപ്പെടുന്ന കര്‍ഷകനെ വേദിയില്‍ ഉള്‍പ്പെടുത്തണം. പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ പൂച്ചെണ്ട് വലിയവിപത്താണ്. ഓരോ പരിപാടിക്കും ഉപഹാരത്തിനായി വലിയതുകയും ഉദ്യോഗസ്ഥരുടെ വിലപ്പെട്ട സമയവുമാണു വിനിയോഗിക്കുന്നത് മന്ത്രി പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker