BREAKING NEWSKERALALATEST

കൃഷി കുത്തിമറിക്കാന്‍ വരുന്ന കാട്ടുപന്നികള്‍ സൂക്ഷിച്ചോ…സിസ്റ്റര്‍ ജോഫി തോക്കുമായി കാവലുണ്ട്

ചക്കിട്ടപാറ (കോഴിക്കോട്): കോഴിക്കോട്, വയനാട് ജില്ലകളില്‍ കാട്ടുപന്നിയെ കൊല്ലാന്‍ ഹൈക്കോടതി അനുമതി ലഭിച്ച 13 പേരില്‍ കന്യാസ്ത്രീയും. മുതുകാട് സിഎംസി കോണ്‍വന്റിലെ സിസ്റ്റര്‍ ജോഫിക്കാണ് അനുമതി ലഭിച്ചത്. കോണ്‍വന്റിലെ കൃഷി പന്നികള്‍ നശിപ്പിക്കുന്നതിലുള്ള സങ്കടം കൊണ്ടാണ് വി ഫാം കര്‍ഷക സംഘടനയുടെ നേതൃത്വത്തില്‍ സിസ്റ്റര്‍ ഹൈക്കോടതിയെ സമീപിച്ചത്.
കോണ്‍വന്റിന് 4 ഏക്കര്‍ കൃഷി സ്ഥലമാണ് ഉള്ളത്. കപ്പ, വാഴ, ജാതി, ചേമ്പ്, ചേന, കാച്ചില്‍, തുടങ്ങിയ വിളകളെല്ലാം കാട്ടുപന്നി നശിപ്പിക്കുന്ന അവസ്ഥ. കൃഷിയിടത്തിനു സമീപം കാട്ടുപന്നി കൂടു കൂട്ടി കിടക്കുന്ന അവസ്ഥയാണ്. 3 വര്‍ഷം പഴക്കമുള്ള ജാതി തൈകള്‍ വേലി കെട്ടി സംരക്ഷിച്ചെങ്കിലും അതെല്ലാം കടിച്ചു കീറി ജാതി മരം മുഴുവന്‍ നശിപ്പിച്ചു. കാട്ടുപന്നിയെ നശിപ്പിക്കാതെ കൃഷി സാധിക്കില്ലെന്നു വന്നതോടെയാണ് കോടതിയെ സമീപിച്ചതെന്നു സിസ്റ്റര്‍ ജോഫി പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker