LATESTBREAKING NEWSKERALA

കെഎസ്ആര്‍ടിസിയുടെ ആസ്ഥാനം വരെ വാടകയ്ക്കു കൊടുത്തവരാണ് ജീവനക്കാരെ കുറ്റം പറയുന്നത്; ബിജു പ്രഭാകറിനെതിരെ തൊഴിലാളി സംഘടനകള്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ തട്ടിപ്പു നടത്തുന്നുണ്ടെന്ന് പരസ്യമായി പറഞ്ഞ എംഡി ബിജു പ്രഭാകറിനെതിരെ തൊഴിലാളി സംഘടനകള്‍. തിരുവനന്തപുരത്ത് എംഡിയുടെ ഓഫിസിലേക്ക് ഐഎന്‍ടിയുടെ നേതൃത്വത്തില്‍ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. സിഐടിയു നേതാവായ എളമരം കരീം എംപിയും ബിജു പ്രഭാകറിനെതിരെ രംഗത്തുവന്നു.കെഎസ്ആര്‍ടിസിയുടെ ആസ്ഥാനം വരെ വാടകയ്ക്കു കൊടുത്തവരാണ് ജീവനക്കാരെ കുറ്റം പറയുന്നതെന്ന് സംഘടനകള്‍ കുറ്റപ്പെടുത്തി. വ്യാപകമായ അഴിമതിയാണ് നടക്കുന്നത്. കച്ചവടത്തില്‍ പങ്കുപറ്റുന്നവരെ തിരിച്ചറിയണം. തൊഴിലാളികളെ പിരിച്ചുവിടും എന്നു പറയുന്നവരെല്ലാം നേരത്തെ പോവുന്നതാണ്അനുഭവമെന്നും സംഘടനാ നേതാക്കള്‍ പറഞ്ഞു. എംഡിക്കെതിരെ നടപടി വേണമെന്ന് മാര്‍ച്ച നടത്തിയവര്‍ ആവശ്യപ്പെട്ടു. തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഐഎന്‍ടിയുസി അറിയിച്ചു.

തൊഴിലാളികള്‍ ജോലി ചെയ്യാതെ ശമ്പളം പറ്റുന്നവരാണെന്ന വാദത്തോട് യോജിപ്പില്ലെന്ന് എളമരം കരീം പറഞ്ഞു. ജീവനക്കാര്‍ക്കെതിരെ എംഡി നടത്തിയ പരാമര്‍ശം പിന്‍വലിക്കണമെന്ന് എളമരം കരീം ആവശ്യപ്പെട്ടു.

പല കെഎസ്ആര്‍ടിസി ഡിപ്പോകളിലും ജീവനക്കാര്‍ കൂടുതലെന്ന് എംഡി രാവിലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. സ്ഥിരം ജീവനക്കാര്‍ പലരും കൃത്യമായി പണിയെടുക്കുന്നില്ല. ജോലി ചെയ്യാതെ ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്യുന്നു. അവര്‍ക്ക് പകരം മറ്റിടങ്ങളില്‍ എം പാനലുകാര്‍ ജോലി ചെയ്യുന്നു. പല ഡിപ്പോകളും നടത്തിക്കൊണ്ടുപോകുന്നത് എം പാനലുകാരാണ്. സിഎന്‍ജിയെ എതിര്‍ക്കുന്നത് ട്രിപ്പ് ദൂരം കൂട്ടിക്കാണിച്ചുള്ള ഡീസല്‍ വെട്ടിപ്പ് തുടരാനാണ് എന്നും ബിജു പ്രഭാകര്‍ പറഞ്ഞു.

ഒരു കോടിഒന്നര കോടി രൂപ കളക്ഷന്‍ വന്നുള്ളൂ എന്നു വന്നാല്‍ സിസ്റ്റം പാളിച്ചയാണ്. പാളിച്ച വന്നതോടെ ജീവനക്കാര്‍ ട്രഷറിയില്‍ പണം അടയ്ക്കാതെ മൂന്നും നാലും ദിവസം റൊട്ടേഷന്‍ ചെയ്യാന്‍ തുടങ്ങി. അതുപിടിച്ചപ്പോള്‍, ജോലിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തയാള്‍ ഇപ്പോള്‍ കൊല്ലത്തെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് ഡീലറാണെന്ന് ബിജു പ്രഭാകര്‍ പറഞ്ഞു.

Related Articles

Back to top button