ENTERTAINMENTBOLLYWOOD

ഇലക്ട്രിക്ക് ബ്ലൂ നിറത്തില്‍ തരംഗമായി ആലിയ

ബോളിവുഡില്‍ എപ്പോഴും ചര്‍ച്ചാ വിഷയമാണ് സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ ഡബ്ബൂ രത്‌നാനിയുടെ ചിത്രങ്ങള്‍. ഇപ്പോഴിതാ തന്റെ പ്രശസ്തമായ കലണ്ടറുമായി വീണ്ടും എത്തിയിരിക്കയാണ് രത്‌നാനി. എല്ലാ വര്‍ഷവും വലിയ കൊട്ടിഘോഷങ്ങങ്ങളോടെ പുറത്തിറക്കാറുള്ള കലണ്ടറിന്റെ പ്രകാശനം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ഓണ്‍ലൈനില്‍ ചുരുങ്ങിയെങ്കിലും കലണ്ടറര്‍ പഴയ പ്രതാപം നില നിര്‍ത്തി.
ഇലക്ട്രിക്ക് ബ്ലൂ നിറത്തില്‍ നെയ്‌തെടുത്ത ഒരു കട്ട് ഔട്ട് പാറ്റേണ്‍ വസ്ത്രത്തിലാണ് ആലിയ ഭട്ട് ഇത്തവണ കലണ്ടറിന്റെ ഭാഗമായിരിക്കുന്നത്. നെക്ക് ചെയിനും വിരലുകളില്‍ പലവിധ മോതിരങ്ങളുമണിഞ്ഞാണ് താരം ചിത്രത്തില്‍ പ്രത്യക്ഷ പെടുന്നത്. പതിവ് രത്‌നാനി ചിത്രങ്ങളോട് കിട പിടിക്കുന്നത് തന്നെയായിരുന്നു ഈ ചിത്രവും. ലക്ഷ്മി ലെഹര്‍ ആണ് സ്‌റ്റൈല്‍ ചെയ്തിരിക്കുന്നത്. കവിത പോലെ മനോഹരമെന്നാണ് ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്ക് വച്ച് രത്‌നാനി കുറിച്ചത്. ആലിയയും തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ചിത്രം പങ്കുവച്ചിട്ടുണ്ട്.
കാമാത്തിപുര അടക്കി വാണിരുന്ന ഗാംഗുബായിയുടെ കഥ പറയുന്ന സഞ്ജയ് ലീല ബന്‍സാലി ചിത്രം ‘ഗാംഗുബായ് കത്തിയവാഡി’, അയന്‍ മുഖര്‍ജിയുടെ ‘ബ്രഹ്മസ്ത്ര’ എന്നീ ചിത്രങ്ങളാണ് ആലിയയുടെ അടുത്ത പ്രോജെക്ടസ്. ‘ബ്രഹ്മസ്ത്ര’യില്‍ രണ്‍ബീര്‍ കപൂര്‍, അമിതാഭ് ബച്ചന്‍, മൗനി റോയ്, നാഗാര്‍ജുന അക്കിനേനി എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.
സെലിബ്രിറ്റി കലണ്ടറില്‍ ആലിയ പ്രത്യക്ഷപ്പെടുന്നത് ഇതാദ്യമല്ല. മുമ്പ് പലതവണയും താരം ഇതിന്റെ ഭാഗമായിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker