കെഎസ്ആർടിസിയുടെ ഓണം സ്പെഷ്യൽ അന്തർ സംസ്ഥാന ബസുകൾ ഈ മാസം 25 മുതൽ സെപ്റ്റംബർ 6 വരെ സർവീസ് നടത്തും. ചെന്നൈ- ബംഗളൂരു റൂട്ടിലാവും സർവീസ് നടത്തുക. എറണാകുളത്ത് നിന്നും വൈകുന്നേരം 5ന് പുറപ്പെടുന്ന ചെന്നൈ സൂപ്പർ ഡീലക്സ് ബസ് പിറ്റേ ദിവസം രാവിലെ 7.50ന് ചെന്നൈയിലെത്തും. തിരികെ വൈകിട്ട് 5ന് പുറപ്പെട്ടു രാവിലെ 7.30ന് എറണാകുളത്ത് എത്തുന്ന രീതിയിലാവും സർവീസ് നടത്തുക. 1240 രൂപയാവും ടിക്കറ്റ് നിരക്ക്.
ബത്തേരി, മൈസൂരു വഴിയുള്ള ബംഗളൂരു ബസ് വൈകിട്ട് 4.45ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 5.20ന് ബംഗളൂരുവിലെത്തും. തിരികെ ഉച്ചയ്ക്കു 3.30ന് പുറപ്പെട്ടു പിറ്റേന്ന് പുലർച്ചെ 3.40ന് എറണാകുളത്ത് എത്തും. 894 രൂപയാണ് ടിക്കറ്റ് നിരക്ക്. പാലക്കാട്, സേലം വഴിയുളള തിരുവനന്തപുരം ബംഗളൂരു സർവീസ് രാത്രി 8.10ന് എറണാകുളത്ത് എത്തും. തിരികെ ബംഗളൂരുവിൽ നിന്നു രാത്രി 7ന് പുറപ്പെട്ടു രാവിലെ 7.15ന് എറണാകുളത്ത് എത്തും. 1181 രൂപയാണ് ടിക്കറ്റ് നിരക്ക്.
ഈ മാസം 26 മുതലാണ് ചെന്നൈയിൽ നിന്നും ബംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് സർവീസുകൾ ആരംഭിക്കുക. യാത്രയിലു നീളം യാത്രികർ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. ഏതെങ്കിലും കാരണവശാൽ യാത്ര നിഷേധിക്കപ്പെട്ടാൽ യാത്രക്കാർക്കി ടിക്കറ്റ് തുക മുഴുവനായും തിരികെ ലഭിക്കും.