BREAKINGKERALA

കെഎസ്ഇബിക്കും സര്‍ക്കാരിനും തിരിച്ചടി; കുറഞ്ഞ വിലക്ക് വൈദ്യുതി വാങ്ങിയ കരാര്‍ പുനഃസ്ഥാപിച്ചത് റദാക്കി

തിരുവനന്തപുരം: കെഎസ്ഇബിക്കും സര്‍ക്കാരിനും തിരിച്ചടിയായി കുറഞ്ഞ വിലക്ക് വൈദ്യുതി വാങ്ങിയ കരാര്‍ പുനഃസ്ഥാപിച്ചത് റദാക്കി. അപ്പലേറ്റ് ട്രിബൂണല്‍ ആണ് കരാര്‍ റദ്ദാക്കി വിധി പുറപ്പെടുവിച്ചത്. യൂണിറ്റിന് 4 രൂപ 29 പൈസക്ക് 25 വര്‍ഷത്തേക്ക് മൂന്ന് കമ്പനികളില്‍ നിന്ന് 472 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതായിരുന്നു കരാര്‍. യുഡിഎഫ് കാലത്തെ ഈ കരാര്‍ പുനഃസ്ഥാപിച്ച നടപടിക്ക് തിരിച്ചടിയാണിത്. സാങ്കേതിക കാരണം പറഞ്ഞായിരുന്നു കരാര്‍ റദ്ദാക്കിയത്.
വൈദ്യതി പ്രതിസന്ധി രൂക്ഷമായതോടെ കരാര്‍ പുനഃസ്ഥാപിക്കുകയായിരുന്നു. ഇതിനെതിരെ കമ്പനികള്‍ നല്‍കിയ അപ്പീലിലാണ് നടപടി. അടുത്ത വേനലിനു മുമ്പ് പുതിയ കരാര്‍ ഉണ്ടാക്കിയില്ലെങ്കില്‍ വൈദ്യുതി പ്രതിസന്ധി നേരിടും. അതേസമയം, വിധിയില്‍ തുടര്‍ നടപടിക്ക് ഒരുങ്ങുകയാണ് വൈദ്യുതി വകുപ്പ്. ഇക്കാര്യത്തില്‍ നിയമവിദഗ്ധരുമായി കൂടിയാലോചിക്കും. നിയമോപദേശം കിട്ടിയശേഷം അപ്പീല്‍ പോകാനാണ് സാധ്യത. 1200 കോടി അധികമായി ചെലവാക്കി വൈദ്യുതി വാങ്ങിയാണ് കെഎസ്ഇബി വേനലില്‍ പിടിച്ചുനിന്നത്.

Related Articles

Back to top button