BUSINESSBUSINESS NEWS

കെജിവി കിരണ്‍ കുമര്‍ ഓര്‍ക്കാര്‍ഡ് ഇന്ത്യ തലവന്‍

കൊച്ചി : ആഗോള സംഗീത വിതരണ സേവന കമ്പനിയായ ഓര്‍ക്കാര്‍ഡിന്റെ ഇന്ത്യന്‍ തലവനായി കെജിവി കിരണ്‍കുമാര്‍ നിയമിതനായി.
ബാങ്കിംഗ്, ടെലികോം, ടെക്, സംഗീതം എന്നീ മേഖലകളില്‍ രണ്ടു പതിറ്റാണ്ടുകളുടെ, ക്രോസ് ഇന്‍ഡസ്ട്രി, അനുഭവ സമ്പത്താണ് കെജിവി കിരണ്‍ കുമാറിനുള്ളത്. ബിലീവില്‍ ലേബല്‍ ആന്‍ഡ് ആര്‍ട്ടിസ്റ്റ് സൊലൂഷന്‍സ് ഇന്ത്യയുടെ ഡിസ്ട്രിബ്യൂഷന്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്നാണ് അദ്ദേഹം ഓര്‍ക്കാര്‍ഡ്‌സില്‍ എത്തുന്നത്.
സാരേഗമ ഇന്ത്യ, ഓണ്‍ മൊബൈല്‍ ഗ്ലോബല്‍, വോയ്‌സ് ഗേറ്റ്, ടെക്‌നോളജീസ്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക് എന്നിവയിലും കെജിവി മുമ്പ് പ്രധാന പദവികള്‍ വഹിച്ചിട്ടുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker