KERALANEWS

“കെപിസിസി ഓഫീസിൽ കയറാൻ പറ്റാത്ത സാഹചര്യം; നടക്കുന്ന കാര്യങ്ങൾ പുറത്തു പറയാൻ കൊള്ളില്ല”: കെ സുധാകരനെതിരെ രൂക്ഷ വിമർശനവുമായി വി ഡി സതീശൻ; പരാമർശങ്ങൾ വയനാട്ടിലെ നേതൃ ക്യാമ്പിൽ

കെപിസിസി ഓഫീസിലേക്ക് കയറാൻ പറ്റാത്ത സാഹചര്യമാണെന്നും അവിടെ നടക്കുന്ന കാര്യങ്ങള്‍ പലതും പുറത്തുപറയാൻ കൊള്ളില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൂടോത്ര വിവാദത്തിലടക്കമുള്ള അതൃപ്തിയും രാഷ്ട്രീയ കാര്യസമിതിയില്‍ സതീശൻ രേഖപ്പെടുത്തി. കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരന്റെ നടപടിയില്‍ പരസ്യമായ വിമര്ശനവുമായാണ് വി.ഡി.സതീശൻ രംഗത്തെത്തിയത്.

മണ്ഡലം പുനഃസംഘടനയില്‍ പൂർണമായും അവഗണിച്ചതിലുള്ള പ്രതിഷേധം എ ഗ്രൂപ്പും പ്രകടപ്പിച്ചു. എന്നാല്‍, വിമർശനങ്ങള്‍ക്കൊന്നും കെ.സുധാകരൻ യോഗത്തില്‍ മറുപടി നല്‍കിയില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. താഴേത്തട്ടിലെ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലുള്ള ചുമതലകള്‍ മുതിർന്ന നേതാക്കള്‍ ഏറ്റെടുത്തുവെന്നത് യോഗത്തിന്റെ നേട്ടമായി പുറത്തുവരുമ്ബോഴാണ് കടുത്ത വിമർശനവും ഉയരുന്നത്.

Related Articles

Back to top button