BREAKING NEWSCRICKETSPORTS

കെസിഎ നേതൃത്വത്തിലേക്ക് ബിനീഷ് കോടിയേരി

കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിലേക്ക് ബിനീഷ് കോടിയേരി. കെസിഎയുടെ ജോയിന്റ് സെക്രട്ടറിയാകും. ജയേഷ് ജോര്‍ജ് വീണ്ടും പ്രസിഡന്റായി ചുമതലയേല്‍ക്കും. വിനോദ് എസ് കുമാറാണ് പുതിയ സെക്രട്ടറി. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചതോടെയാണ് കെസിഎ നേതൃത്വത്തിന്റെ ഏകദേശ ചിത്രം വ്യക്തമായത്.
നേരത്തെ കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ ബിനീഷ് കോടിയേരിയുടെ പാനല്‍ വിജയിച്ചിരുന്നു. പാനലില്‍ നിന്ന് മത്സരിച്ച 17 പേരും മികച്ച ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. തിരഞ്ഞെടുപ്പില്‍ 50 ക്ലബ്ബുകള്‍ക്കാണ് വോട്ടവകാശം ഉണ്ടായിരുന്നത്. ഇതോടെ കെസിഎ പ്രതിനിധിയായി ബിനീഷിനെ തിരഞ്ഞെടുത്തിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker