LATESTKERALA

കെസിബിസി മാധ്യമ കമ്മീഷന്റെ ലോകനാടകദിനാചരണവും ‘മാരന്‍’ നാടകാവതരണവും

കൊച്ചി : കോവിഡ്കാലത്ത് ഏറ്റവുമധികം ദുരിതമനുഭവിച്ച രംഗകലാകാരന്മാരുടെ പ്രത്യേകിച്ച് നാടകകലാകാരന്മാരുടെ രംഗകലാവതരണത്തിനുവേണ്ടി കെസിബിസി മാധ്യമകമ്മീഷന്‍ ആരംഭിച്ച ‘ആള്‍ട്ടര്‍’ കൊച്ചിയുടെ ആഭിമുഖ്യത്തില്‍ ഈവര്‍ഷത്തെ ലോകനാടകദിനാചരണം മാര്‍ച്ച് 27ന് പാലാരിവട്ടം പി ഒ സി ഓഡിറ്റോറിയത്തില്‍ സമുചിതമായി സംഘടിപ്പിക്കുന്നു.കോവിഡ്കാലത്തെ ദുരിതങ്ങളെയും നിയന്ത്രണങ്ങളെയും അതിജീവിച്ച് കേരളത്തിലാദ്യമായി നാടകാവതരണത്തിന് മുന്നിട്ടിറങ്ങിയ കേരളത്തിലെ പ്രശസ്ത നാടകസംഘമായ വൈക്കം തിരുനാള്‍ നാടകവേദി പുതിയ നാടകം ‘മാരന്‍’ അവതരിപ്പിക്കുന്നു. എസ് ബിജിലാല്‍ രചിച്ച് ജോണ്‍ ടി വേക്കന്‍ സംവിധാനം ചെയ്ത നാടകം പ്രസക്തമായ ഒരു പ്രമേയം രംഗത്തവരിപ്പിക്കുന്നു. അയൂബ്ഖാന്‍, മല്ലിക എന്നിവരാണ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മലയാള നാടകവേദിയില്‍ നൂതനവും നവീനവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന നാടകകൃത്ത്, സംവിധായകന്‍, നടന്‍, നാടകഗവേഷകന്‍, നാടകാദ്ധ്യാപകന്‍, പ്രസാധകന്‍, പ്രഭാഷകന്‍ തുടങ്ങിയ നിലകളില്‍ അരങ്ങ് ജീവിതത്തിന്റെ അമ്പതാണ്ട് പിന്നിടുന്ന ജോണ്‍ ടി വേക്കനെ കെസിബിസി മാധ്യമ കമ്മീഷന്‍ ആദരിക്കുന്നു.
നാടകകൃത്ത് ടി എം എബ്രഹാം ലോകനാടക സന്ദേശം നല്കും. തുടര്‍ന്ന് നാടകാവതരണം.2021മാര്‍ച്ച് 27വൈകിട്ട് 6ന് പി ഒ സി ആഡിറ്റോറിയത്തിലാണ് പരിപാടികള്‍.
പ്രവേശനം പാസ് മൂലം.

Related Articles

Back to top button