LATESTKERALA

കെ ആര്‍ ഗൗരിയമ്മയ്ക്കും ആര്‍ ബാലകൃഷ്ണപിള്ളയ്ക്കും സ്മാരകങ്ങള്‍ പണിയുന്നതിനായി രണ്ട് കോടി

തിരുവനന്തപുരം: അന്തരിച്ച മന്ത്രിമാരായ കെ ആര്‍ ഗൗരിയമ്മയ്ക്കും ആര്‍ ബാലകൃഷ്ണപിള്ളയ്ക്കും സ്മാരകങ്ങള്‍ പണിയുന്നതിനായി ബജറ്റില്‍ തുക വകയിരുത്തി. കെആര്‍ ഗൗരിയമ്മയ്ക്ക് ഉചിതമായ സ്മാരകം പണിയുന്നതിനായി രണ്ട് കോടി രൂപയും ആറ് ബാലകൃഷ്ണപിള്ളയ്ക്ക് കൊട്ടാരക്കരയില്‍ സ്മാരകം പണിയുന്നതിനായി രണ്ട് കോടി രുപയും ബജറ്റില്‍ വകയിരുത്തി. മഹാത്മഗാന്ധി സര്‍വകലാശാലയില്‍ മാര്‍ ക്രിസോസ്റ്റം ചെയര്‍ സ്ഥാപിക്കാന്‍ 50 ലക്ഷം വകയിരുത്തിയതായും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.

Related Articles

Back to top button