KERALA

കെ എം അന്ത്രു അനുസ്മരണവും അന്താരാഷ്ട്ര പുരസ്‌കാരദാനവും

തിരുവനന്തപുരം : സാഹിത്യകാരൻ കെ എം അന്ത്രു അനുസ്മരണവും അന്താരാഷ്ട്ര പുരസ്‌കാരദാനവും ഈ മാസം ആറിനു വൈകുന്നേരം നാലു മണിക്ക് തിരു വനന്തപുരം വക്കം മൗലവി ഹാളിൽനടക്കും. പൊതുസമ്മേളനം ബി സതീഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.വക്കം മൗലവി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എസ് സുഹൈര്‍ അധ്യക്ഷത വഹിക്കും. ഡോ.കായംകുളം യൂനുസ്, ഡോ.എം രാജീവ് കുമാര്‍, വി സുരേഷ് എന്നിവര്‍ മുഖ്യാതിഥികളാവും. കെ എം അന്ത്രു ഫൗണ്ടേഷന്‍ പ്രസിഡന്റ് ഷാജില്‍ അന്ത്രു, സെക്രട്ടറി കെ എം സന്തോഷ്‌കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.2021 കെ എം അന്ത്രു അന്താരാഷ്ട്ര സാഹിത്യ പുരസ്കാരം കാലിഫോർണിയിൽ നിന്നുള്ള പ്രശസ്ത സാഹിത്യകാരൻ ജാക്ക് ഫോളിക്ക് സമർപ്പിക്കും.

അവാർഡ് ജേതാവിന് കൈമാറാനായി പുരസ്ക്കാരം 24 ചാനൽ തിരുവനന്തപുരം റീജിയണൽ ഹെഡ് തനേഷ് തമ്പി ഏറ്റുവാങ്ങും.ഡോ വിദ്യ വിനോദ് ചെയർ പേഴ്സണും ഷാജിൽ അ ന്ത്ര്യു, മൽ ഗോഴ്‌സ്‌റ്റ ബോർ സെസ്ക്കോ വ്സ്സ്ക ( പോളണ്ട്) , മെഹ്റീൻ അഹമ്ദ് ( ആസ്ട്രേലിയ) എന്നിവർ അംഗങ്ങളുമായ സമിതിയാണ് അവാർഡ് നിർണ്ണയം നടത്തിയത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker