LATESTKERALA

കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; യാത്രക്കാര്‍ക്ക് പരിക്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. കല്ലമ്പലം കടമ്പാട്ടുകൊണത്താണ് ബസപകടമുണ്ടായത്. 22ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. മൂന്നു പേര്‍ക്ക് പരിക്കേറ്റു.

നെടുമങ്ങാട് നിന്ന് കൊല്ലത്തേക്ക് പോയ നെടുമങ്ങാട് ഡിപ്പോയിലെ എ.ടി 361 എഫ്.പി ബസാണ് മറിഞ്ഞത്. ബസ് നിയന്ത്രണം നഷ്ടപ്പെട്ടു മറിയുകയായിരുന്നു. പരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles

Back to top button