KERALALATEST

കെ എസ് ശബരീനാഥിന്റെ പ്രചാരണത്തിനിടെ വാഹനാപകടം ; പ്രവര്‍ത്തകന്‍ മരിച്ചു

തിരുവനന്തപുരം : അരുവിക്കര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എസ് ശബരീനാഥന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാഹനാപകടം. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു. ആര്യനാട് തുമ്പുംകോണം പ്ലാമൂട് വീട്ടില്‍ പ്രദീപ് (40) ആണ് മരിച്ചത്. ആര്യനാട് വച്ചാണ് അപകടം ഉണ്ടായത്. നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഡോര്‍ തുറന്നതില്‍ ബൈക്ക് ഇടിക്കുകയായിരുന്നു. പരിക്കേറ്റ പ്രദീപിനെ ഉടന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker