BREAKING NEWSKERALALATEST

കെ.ബാബുവിനെതിരെ പ്രതിഷേധമുയര്‍ത്തിയ ഡിസിസി അംഗം എ.ബി.സാബു സിപിഎമ്മില്‍ ചേര്‍ന്നു

കൊച്ചി: കോര്‍പ്പറേഷന്‍ മുന്‍ പ്രതിപക്ഷ നേതാവും ഡിസിസി അംഗവുമായ എ.ബി.സാബു സിപിഎമ്മില്‍ ചേര്‍ന്നു. തൃപ്പൂണിത്തുറയില്‍ കെ.ബാബു മത്സരിക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ത്തിയ ആളാണ് എ.ബി.ബാബു.
‘ഞങ്ങളെ പോലുള്ള സാധാരണ പ്രവര്‍ത്തകര്‍ നേരിടുന്ന വലിയൊരു പ്രതിസന്ധിയില്‍ കോണ്‍ഗ്രസില്‍ തുടരുന്നത് ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ സാധ്യമല്ല. കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് ഈ രാഷ്ട്രീയസാഹചര്യത്തില്‍ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുക ദുഷ്‌കരമാണെന്ന് ബോധ്യപ്പെട്ടു. അതിനാലാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്. തുടര്‍ന്നും രാഷ്ട്രീയ പ്രവര്‍ത്തനത്തിലും പൊതുരംഗത്തും സജീവമാകുന്നതിന് വേണ്ടി സിപിഎമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും’ പാര്‍ട്ടിയില്‍ ചേര്‍ന്ന ശേഷം എം.ബി.സാബു പ്രതികരിച്ചു.
നിലവിലെ എംഎല്‍എ കെ ബാബുവിന് പകരം 2016ല്‍ സുധീരന്‍ സ്ഥാനാര്‍ഥിയായി തൃപ്പൂണിത്തുറയില്‍ നിര്‍ദേശിച്ച പേരായിരുന്നു എ.ബി.സാബുവിന്റേത്.
എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ സമ്മര്‍ദത്തില്‍ ഒടുവില്‍ സീറ്റ് കെ.ബാബുവിന് തന്നെ നല്‍കുകയായിരുന്നു. എം സ്വരാജിനോട് അദ്ദേഹം പരാജയപ്പെട്ടു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker