BREAKINGKERALA
Trending

കെ-റെയില്‍ വീണ്ടുമുന്നയിച്ച് കേരളം

ന്യൂഡല്‍ഹി: ഏറെ പ്രതിഷേധങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമിടയാക്കിയ കെ-റെയില്‍ പദ്ധതി വീണ്ടും കേന്ദ്രസര്‍ക്കാരിനുമുന്നില്‍ ഉന്നയിച്ച് കേരളം. സില്‍വര്‍ലൈന്‍ പദ്ധതിയുടെ അംഗീകാരമടക്കമുള്ള വിഷയങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. അങ്കമാലി-എരുമേലി ശബരി റെയില്‍പ്പാതാ പദ്ധതി, കേരളത്തിലെ റെയില്‍പ്പാതകളുടെ എണ്ണം മൂന്ന്, നാല് വരികളാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുക തുടങ്ങിയ ആവശ്യങ്ങളുമുയര്‍ത്തി.
ഉദ്യോഗസ്ഥതല ചര്‍ച്ചനടത്തി അന്തിമതീരുമാനമെടുക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനല്‍കി. സംസ്ഥാന കായിക-റെയില്‍വേ മന്ത്രി വി. അബ്ദുറഹിമാനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ചര്‍ച്ച അനുകൂലമായിരുന്നെന്ന് മന്ത്രി അറിയിച്ചു. നിലവില്‍ കെ-റെയില്‍ പദ്ധതിയുടെ സ്ഥലമേറ്റെടുക്കലടക്കമുള്ള പ്രവൃത്തികള്‍ നിശ്ചലാവസ്ഥയിലാണ്.

Related Articles

Back to top button