തൃശൂര്‍: കോങ്ങാട് എംഎല്‍എ കെ.വി.വിജയദാസിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്. മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നില്ല.
കൊവിഡ് ബാധിതനായി ഡിസംബര്‍ 11-നാണ് എംഎല്‍എ ആശുപത്രിയിലാകുന്നത്. പിന്നീട് കൊവിഡ് നെഗറ്റീവായെങ്കിലും കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങള്‍ സ്ഥിതി ഗുരുതരമാക്കുകയായിരുന്നു. രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് തലച്ചോറില്‍ രക്തം കട്ടയാകുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് എംഎല്‍എയെ വിധേയനാക്കുകയും ചെയ്തിരുന്നു.