കണ്ണൂർ: എ.ഐ.സി.സി.ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി.യുടെ മാതാവ് ജാനകിയമ്മ (80) അന്തരിച്ചു.കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.ഭര്‍ത്താവ്: പരേതനായ വേലോത്ത് കുഞ്ഞികൃഷ്ണന്‍ നമ്പി. മറ്റു മക്കൾ: കെ.സി. ലളിത, കെ.സി. ഉഷ, പരേതരായ കെ.സി. ഗോപാലകൃഷ്ണന്‍, കെ.സി. ശശിധരന്‍.മരുമക്കള്‍: എം.പി. ഉണ്ണികൃഷ്ണന്‍ (കെപിസിസി അംഗം), എന്‍. ഗോപിനാഥന്‍ പളളിക്കുന്ന് (റിട്ട. പ്രൊഫസര്‍ സര്‍ സയ്യിദ് കോളേജ്), പരേതയായ ശോഭ, ഉഷ പളളിക്കുന്ന്, സരോജിനി കുഞ്ഞിമംഗലം.
സംസ്കാരം കണ്ടോത്താർ സമുദായ ശ്മശാനത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കും.