KERALALATEST

കെ സുധാകരന്‍ കെപിസിസി പ്രസിഡന്റായി ഇന്ന് ചുമതല ഏല്‍ക്കും

തിരുവനന്തപുരം: നിയുക്ത കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഇന്ന് ചുമതലയേല്‍ക്കും. കിഴക്കേകോട്ടയിലെ ഗാന്ധി പ്രതിമയിലും പാളയം രക്തസാക്ഷി മണ്ഡപത്തിലും പുഷ്പാര്‍ച്ചന നടത്തിയ ശേഷമാകും സുധാകരന്‍ ഇന്ദിരാ ഭവനിലെത്തി ചുമതല ഏറ്റെടുക്കുക. രാവിലെ 11 മണിയോടെ കണ്ണൂര്‍ എംപി കേരളത്തിലെ കോണ്‍ഗ്രസ് അധ്യക്ഷനായി അധികാരമേല്‍ക്കും.
ഇന്ന് രാവിലെ പത്ത് മണിക്ക് തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണം അര്‍പ്പിക്കുന്ന സുധാകരന്‍ തുടര്‍ന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിലെത്തിയും ഹാരാര്‍പ്പണം നടത്തും. പത്തരയോടെ കെപിസിസി ആസ്ഥാനമായ ശാസ്തമംഗലത്തെ ഇന്ദിരാഭവനില്‍ എത്തുന്ന സുധാകരന് സേവാദള്‍ വോളന്റിയര്‍മാര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും. തുടര്‍ന്ന് സുധാകരന്‍ പാര്‍ട്ടി പാതക ഉയര്‍ത്തും. പതിനൊന്ന് മണിയോടെയാണ് സുധാകരന്‍ കെപിസിസി അധ്യക്ഷ സ്ഥാനം ഔദ്യോഗികമായി ഏറ്റെടുക്കുക. ഇതിന് ശേഷം സ്ഥാനമൊഴിയുന്ന കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തും. അധികാരമേറ്റ കെ സുധാകരനും തന്റെ ആമുഖ പ്രസംഗം നടത്തും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker