BREAKING NEWSKERALA

കെ. സുരേന്ദ്രന്‍ കെസിബിസി ആസ്ഥാനത്തെത്തി ആലഞ്ചേരിയുമായി ചര്‍ച്ച നടത്തി

കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കെസിബിസി അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി. കൊച്ചിയിലെ കത്തോലിക്കാ സഭാ ആസ്ഥാനമായ പിഒസിയിലെത്തിയായിരുന്നു കൂടിക്കാഴ്ച. രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്നും സൗഹൃദ സന്ദര്‍ശനം മാത്രമാണെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്ര ഇന്ന് എറണാകുളത്ത് പുരോഗമിക്കുകയാണ്. ആലഞ്ചേരിയെ സന്ദര്‍ശിച്ച ശേഷം അദ്ദേഹം ചെല്ലാനത്തെത്തി. തീരദേശത്ത് കടല്‍ കയറ്റം ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നവരെ സന്ദര്‍ശിക്കുക ലക്ഷ്യമിട്ടായിരുന്നു യാത്ര. നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനപ്രിയരായ അപ്രതീക്ഷിത സ്ഥാനര്‍ഥികളെ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ബിജെപി നൂനപക്ഷ വോട്ടുകള്‍ കാര്യമായി നേടാന്‍ ലക്ഷ്യമിടുന്നുണ്ട്.
അതേസമയം, കര്‍ണാടക ഉപമുഖ്യമന്ത്രി സി.എന്‍. അശ്വന്ത് നാരായണ്‍ എറണാകുളത്ത് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തുന്നു. കെസിബിസി ആസ്ഥാനത്താണ് കൂടിക്കാഴ്ച.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker