BREAKINGKERALA
Trending

കെ.സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ മുഴുവന്‍ പ്രതികളും കുറ്റവിമുക്തര്‍

കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറ് നേതാക്കള്‍ കുറ്റവിമുക്തരായി. കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായ തിരഞ്ഞെടുപ്പ് കോഴക്കേസിലെ പ്രതിഭാഗത്തിന്റെ വിടുതല്‍ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. കാസര്‍കോട് സെഷന്‍സ് കോടതി ആണ് വിധി പറഞ്ഞത്. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് പ്രതികളെല്ലാം ഹാജരായിരുന്നു
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ ബി.എസ്.പി. സ്ഥാനാര്‍ഥിയായിരുന്ന കെ. സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ച് ഭീഷണിപ്പെടുത്തി നാമനിര്‍ദേശപത്രിക പിന്‍വലിപ്പിക്കുകയും ഇതിന് കോഴയായി രണ്ടരലക്ഷം രുപയും മൊബൈല്‍ ഫോണും നല്‍കിയെന്നായിരുന്നു കേസ്.

Related Articles

Back to top button