BREAKING NEWSLATESTNATIONAL

കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ.വി.സുബ്രഹ്മണ്യന്‍ സ്ഥാനമൊഴിയുന്നു

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ.വി.സുബ്രഹ്മണ്യന്‍ സ്ഥാനമൊഴിയുന്നു. മൂന്നു വര്‍ഷത്തെ കാലാവധി അവസാനിക്കാനിരിക്കെയാണു തീരുമാനമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. അക്കാദമിക് മേഖലയിലേക്കു മടങ്ങുമെന്നു സുബ്രഹ്മണ്യന്‍ അറിയിച്ചു.
‘രാജ്യത്തെ സേവിക്കാന്‍ അവസരം ലഭിക്കുന്നത് വലിയ അംഗീകാരമാണ്. നോര്‍ത്ത് ബ്ലോക്കിലേക്ക് നടന്ന ഓരോ ദിവസവും, ഈ പദവിയെക്കുറിച്ച് ഞാന്‍ എന്നെത്തന്നെ ഓര്‍മിപ്പിച്ചു. പദവിയോടൊപ്പം വരുന്ന ഉത്തരവാദിത്തത്തോടു നീതിപുലര്‍ത്താന്‍ പരമാവധി ശ്രമിക്കുകയും ചെയ്തു. സര്‍ക്കാരില്‍നിന്ന് വളരെയധികം പ്രോത്സാഹനവും പിന്തുണയും ലഭിച്ചിട്ടുണ്ട്.
മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ആത്മാര്‍ഥമായ ബന്ധം ആസ്വദിക്കാന്‍ ഭാഗ്യമുണ്ടായി. മൂന്നു പതിറ്റാണ്ടിലേറെ നീണ്ട പ്രഫഷനല്‍ ജീവിതത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാള്‍ പ്രചോദനം നല്‍കുന്ന ഒരു നേതാവിനെ ഇതുവരെ കണ്ടിട്ടില്ല’– സുബ്രഹ്മണ്യന്‍ ട്വിറ്ററില്‍ കുറിച്ചു.
സുബ്രഹ്മണ്യന് നന്ദിയറിയിച്ച് പ്രധാനമന്ത്രിയും ട്വീറ്റ് ചെയ്തു. ‘സുബ്രഹ്മണ്യനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് വളരെയധികം സന്തോഷകരമാണ്. അദ്ദേഹത്തിന്റെ അക്കാദമിക് വൈഭവം, പ്രധാന സാമ്പത്തിക, നയപരമായ കാര്യങ്ങളിലെ അതുല്യമായ കാഴ്ചപ്പാടുകള്‍ തുടങ്ങിയവ ശ്രദ്ധേയമാണ്. അദ്ദേഹം ഏറ്റെടുക്കാന്‍ പോകുന്ന എല്ലാ പരിശ്രമങ്ങള്‍ക്കും ആശംസകള്‍.’– മോദി പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker