BREAKING NEWSNATIONAL

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ 11% കൂട്ടി, ശമ്പളം കൂടും

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷമബത്ത വര്‍ധിപ്പിച്ചു. 17ശതമാനത്തില്‍നിന്ന് 28ശതമാനമായാണ് വര്‍ധന. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രസഭായോഗത്തിലാണ് തീരുമാനം.
2021 ജൂലായ് ഒന്നുമുതലാണ് പുതുക്കിയ ഡിഎ ബാധകമാകുകയെന്ന് കേന്ദ്രധനമന്ത്രി അനുരാഗ് താക്കൂര്‍ അറിയിച്ചു. ഡിഎ പുനഃസ്ഥാപിച്ചതോടെ ജീവനക്കാരുടെ ശമ്പളത്തില്‍കാര്യമായ വര്‍ധനവുണ്ടാകും.
കോവിഡ് വ്യാപനത്തെതുടര്‍ന്ന് സര്‍ക്കാരിനുണ്ടാകുന്ന അധികബാധ്യത കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡിഎ, ഡിആര്‍ വര്‍ധന കഴിഞ്ഞവര്‍ഷമാണ് സര്‍ക്കാര്‍ മരവിപ്പിച്ചത്.
മൂന്നുഗഡു ഡിഎ ആണ് ബാക്കിയുണ്ടായിരുന്നത്. 2020 ജനുവരി ഒന്നുമുതല്‍ 2020 ജൂണ്‍ 30വരെയുള്ള നാല് ശതമാനവും 2020 ജൂലായ് ഒന്നുമുതല്‍ 2020 ഡിസംബര്‍ ഒന്നുവരെയുള്ള മൂന്നു ശതമാനവും 2021 ജനുവരി ഒന്നുമുതല്‍ 2021 ജൂണ്‍ 30വരെയുള്ള നാലുശതമാനവുമാണ് നല്‍കാനുണ്ടായിരുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker