BREAKING NEWSKERALA

കേരളം ഏറ്റെടുത്ത വെള്ളൂര്‍ ആദ്യ റീല്‍ പേപ്പര്‍ മുഖ്യമന്ത്രി ഇന്ന് പുറത്തിറക്കും

എറണാകുളം: സര്‍ക്കാര്‍ ഏറ്റെടുത്ത കോട്ടയം വെള്ളൂരിലെ കേരള പേപ്പര്‍ പ്രൊഡക്ട്‌സിലെ ആദ്യ റീല്‍ പേപ്പര്‍ മുഖ്യമന്ത്രി ഇന്ന് പുറത്തിറക്കും. കേന്ദ്രസര്‍ക്കാര്‍ സ്വകാര്യ മേഖലയ്ക്ക് വില്‍ക്കാന്‍ തീരുമാനിച്ച ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് (എച്ച്.എന്‍.എല്‍) സംസ്ഥാന സര്‍ക്കാര്‍ ലേലത്തില്‍ സ്വന്തമാക്കി ആറുമാസത്തിനുള്ളിലാണ് ഉത്പാദനം ആരംഭിക്കുന്നത്.
42 ജി.എസ്.എം, 45 ജി.എസ്.എം ഗ്രാമേജുകളുള്ള ന്യൂസ് പ്രിന്റും നോട്ട്ബുക്ക്, അണ്‍ സര്‍ഫസ് ഗ്രേഡ് റൈറ്റിംഗ്, പ്രിന്റിംഗ് പേപ്പറുകളും ഇവിടെ ഉത്പാദിപ്പിക്കാനാവും. ഭാവിയില്‍ പാക്കേജിംഗ് പേപ്പര്‍ ബോര്‍ഡ് ഉത്പാദനത്തിന് 650 കോടി രൂപയും നിക്ഷേപിക്കും.
രാവിലെ 11 ന് നടക്കുന്ന ചടങ്ങിന് വ്യവസായ മന്ത്രി പി. രാജീവ് അദ്ധ്യക്ഷത വഹിക്കും. മന്ത്രി വി.എന്‍. വാസവന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ സംബന്ധിക്കും. സംസ്ഥാന സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ 700 ഏക്കറില്‍ 1982ലാണ് എച്ച്.എന്‍.എല്‍ ആരംഭിച്ചത്. എന്നാല്‍ കെടുകാര്യസ്ഥത മൂലം 2019ല്‍ പ്രവര്‍ത്തനം നിലച്ചത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker