ENTERTAINMENTMALAYALAM

കേരളം കാത്തിരിക്കുന്ന വിധി; തീക്കോല്‍ തഴമ്പവള്‍ ആല്‍ബം വൈറലാകുന്നു

       ഉത്രാ വധക്കേസ് പ്രതി സൂരജിന് എന്തു ശിക്ഷ ബഹുമാനപ്പെട്ട കോടതി കൊടുക്കും എന്നുള്ളതാണ് കേരളം കാത്തിരിക്കുന്നത്. കേരളം ഇന്നുവരെ കേട്ടുകേൾവിയില്ലത്ത കൊലപാതകം ..ഒരു പെൺകുട്ടിയെ വിഷപാമ്പിനെ കൊണ്ട് കടുപ്പിച്ച് കൊല്ലുക. കേരള മനസാക്ഷിയെ ഞെട്ടിച്ചു കൊണ്ടുള്ള കൊലപാതകം. ഉത്രയും, വിസ്മയയും നമുക്കു മുന്നിൽ നിൽക്കുമ്പോൾ തങ്ങളുടെ പുതിയ ആല്‍ബം സോംങായ തീക്കോല്‍ തഴമ്പവള്‍ കൂടെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് ഒരു കൂട്ടം കലാകാരൻമാർ .
പ്രശസ്ഥ കലാസംവിധായകനും ബ്ലോഗറുമായ അനിൽ കുമ്പഴ കഥയും സംവിധാനവും ചെയ്ത ഒരു ആൽബം സോങ്ങ് വൈക്കം വിജയലക്ഷമിയുടെ ശബദത്തിൽ ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടി കഴിഞ്ഞു .. ഉത്രാ എന്ന പെൺകുട്ടിയുടെ പ്രതികാരമായി തന്നെ ജനങ്ങൾ ഏറ്റെടുത്ത ആൽബം… ജോസ് എറോണിയുടെ നിർമ്മാണത്തിൽ
 ഡി.എം.ഡി യുടെ വരികൾക്ക് വൈക്കം മോൻസ് രാജാണ് സംഗീതം നൽകിയിരിക്കുന്നത് … ദീപ്തി കല്യാണി മുഖ്യവേഷത്തിൽ എത്തുന്ന ഈ ഗാനം മനുഷ്യത്വമുള്ള ഒരോ മലയാളിയും അഗ്രഹിക്കുന്ന വിധി തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത് . ദീപ്തിയെ കൂടാതെ അഭിജിത്താണ് മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.ക്യാമറ _ അനിയൻ ചിത്രശാല,കലാസംവിധാനം – സഞ്ജയ് നാഥ്, ഹരി
ചമയം – പ്രദീപ് പുന്നമട,വസ്ത്രലങ്കാരം – നിള നിരഞ്ജന,നിർമ്മാണ നിർവ്വഹണം – ജോബിൻ മാത്യു
പി.ആര്‍.ഓ സുനിത സുനില്‍ .

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker