BREAKING NEWSLATESTNATIONAL

കേരളത്തിനൊപ്പം അടച്ചുപൂട്ടിയത് പതിനൊന്നു സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായതോടെ കേരളത്തില്‍ ലോക്ക്ഡൗണ്‍ നിലവില്‍ വന്നിരിക്കുകയാണ്. കേരളത്തിനൊപ്പം പതിനൊന്നിലധികം സംസ്ഥാനങ്ങളാണ് സമ്പൂര്‍ണമായി അടച്ചുപൂട്ടിയിരിക്കുന്നത്. ഡല്‍ഹി, ഹരിയാന ,ബിഹാര്‍ , യുപി, ഒഡീഷ , രാജസ്ഥാന്‍, കര്‍ണാടക, ഝാര്‍ഖണ്ഡ് , ഛത്തീസ്ഗഡ്, ഗോവ സംസ്ഥാനങ്ങളിലാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.കര്‍ണാടകയിലെ ലോക്ക്ഡൗണ്‍ 24 വരെയാണ് നീട്ടിയിരിക്കുന്നത്. ഗോവയില്‍ നാളെ മുതലാണ് ലോക്ക്ഡൗണ്‍ നിലവില്‍ വരിക. 15 ദിവസത്തെ ലോക്ക്ഡൗണാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനുപുറമേ പത്തോളം സംസ്ഥാനങ്ങളില്‍ രാത്രികാല, വാരാന്ത്യ കര്‍ഫ്യൂവും നിലനില്‍ക്കുന്നുണ്ട്.നേരത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച പല സംസ്ഥാനങ്ങളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കുറവു വന്നത് ആശ്വാസമായിട്ടുണ്ട്. രണ്ടാം തരംഗത്തില്‍ വലിയ പ്രതിസന്ധി നേരിട്ട ഡല്‍ഹിയില്‍ പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു. ഓക്‌സിജന്‍ പ്രതിസന്ധിയിലും കുറവുണ്ട്. കൂടുതല്‍പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ നീക്കം. മഹാരാഷ്ട്രയിലും രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker