BUSINESSBUSINESS NEWS

കേരളത്തില്‍ ആമസോണ്‍ പ്രൈമില്‍ ആനുകൂല്യങ്ങളുടെ വിപുലമായ നിര

കൊച്ചി : ആമസോണ്‍ ്രൈപം അംഗങ്ങള്‍ക്ക് ഷോപ്പിംഗ്, വിനോദ ആനുകൂല്യങ്ങളുടെ വിപുലമായ നിര ഒരുക്കി. കൊച്ചി , തിരുവനന്തപുരം എന്നീ നഗരങ്ങള്‍ക്കു പുറമെ കോഴിക്കോട് , കോട്ടയം,കണ്ണൂര്‍, ആലപ്പുഴ, കോട്ടയം എന്നിവടങ്ങളിലെയും അംഗങ്ങള്‍ ആമസോണ്‍ പ്രൈമിലൂടെ ഷോപ്പിംഗ്, വിനോദ ആനുകൂല്യങ്ങള്‍ എന്നിവ ലഭ്യമായി. ഈ മേഖലയിലെ ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്കുള്ള ജനപ്രീയ ഉത്പന്നങ്ങളില്‍ വസ്ത്രങ്ങള്‍ , ബ്യൂട്ടി, ഹോം ആന്റ് കിച്ചന്‍ ഉത്പന്നങ്ങള്‍, വയര്‍ലെസ് ആക്‌സസറികള്‍ ,പുസ്തകങ്ങള്‍ പലവ്യഞ്ജനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു .
മൂന്നു മാസത്തേക്ക് കേവലം 329 രൂപയ്ക്ക് അല്ലെങ്കില്‍ ഒരു വര്‍ഷത്തേക്ക് 999 രൂപയ്കക്് പ്രൈം അംഗങ്ങള്‍ക്ക് ആമസോണിന്റെ ലക്ഷക്കണക്കിന് അര്‍ഹമായ ഇനങ്ങളില്‍ പരിധിയില്ലാത്ത സൗജന്യ ഡെലിവറി ആസ്വദിക്കാം. ആമസോണിലെ ഡീലുകള്‍ക്കും ആദായ വില്‍പ്പനകള്‍ക്കും മറ്റുള്ളവരേക്കാള്‍ നേരത്തെ പ്രത്യേക പ്രവേശനം ലഭ്യമാണ്. ആമസോണ്‍ പ്രൈം വീഡിയോയില്‍ ഏറ്റവും പുതിയതും എക്‌സ്‌ക്ലൂസീവുമായ മൂവികളും ടിവി ഷോകളും ആമസോണ്‍ ഒര്‍ജിനലുകള്‍ എന്നിവയുടെ സെലക്ഷന്‍ ആസ്വദിക്കാം. പരിധിയില്ലാത്ത മ്യൂസിക് ആമസോണ്‍ പ്രൈം മ്യൂസിക്കില്‍ ഡൗണ്‍ലോഡ് ചെയ്യാനും കഴിയും
18 മുതല്‍ 24 വയസുവരെയുള്ള ഉപഭോക്താക്കള്‍ക്ക് പ്രൈം മെമ്പര്‍ഷിപ്പില്‍ യൂത്ത് ഓഫര്‍ പ്രയോജനപ്പെടുത്താനും രണ്ടു പ്ലാനുകളില്‍ ഒന്നു തിരഞ്ഞെടുക്കുക വഴി 50 ശതമാനം ഇളവ് നേടാനും കഴിയും
കേരളത്തില്‍ ആമസോണിന് ഒരു സോര്‍ട്ട് സെന്ററും 53,000 ചതുരശ്ര അടിയോളം വരുന്ന പ്രോസസിംഗ് ഉടവുമുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker