BREAKING NEWSKERALA

കേരളത്തില്‍ ട്രേഡ് യൂണിയന്‍ തീവ്രവാദം, നോക്കുകൂലി എന്ന വാക്ക് കേട്ടുപോകരുത്: ഹൈക്കോടതി

കൊച്ചി: നോക്കുകൂലിക്കെതിരെ വിമര്‍ശനവുമായി വീണ്ടും ഹൈക്കോടതി. നോക്കുകൂലി സമ്പ്രദായം കേരളത്തില്‍ നിന്നും തുടച്ചു നീക്കണം. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് കേരളത്തിലെ നോക്കുകൂലി സമ്പ്രദായത്തിനെതിരേ കടുത്ത വിമര്‍ശനം നടത്തിയിരിക്കുന്നത്.കൊല്ലം അഞ്ചല്‍ സ്വദേശി ടി കെ സുന്ദരേശന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. പോലീസ് സംരക്ഷണം ആവശ്യപ്പെട്ടാണ് ഹോട്ടല്‍ ഉടമ ഹര്‍ജി നല്‍കിയത്.
നോക്കുകൂലിക്കെതിരെ കൊടിയുടെ നിറം നോക്കാതെ നടപടി എടുക്കണം. ട്രേഡ് യൂണിയന്‍ തീവ്രവാദം എന്ന പ്രതിച്ഛായ കേരളത്തിനുണ്ട്.
കേരളത്തിലേക്ക് വരാന്‍ നിക്ഷേപകര്‍ ഭയക്കുന്നു. ഈ സാഹചര്യം മാറണം. തൊഴില്‍ നിഷേധത്തിനുള്ള പ്രതിവിധി അക്രമം അല്ലെന്നും ഹൈക്കോടതി. തൊഴിലുടമ തൊഴില്‍ നിരസിച്ചാല്‍ ചുമട്ട് തൊഴിലാളി ബോര്‍ഡിനെ സമീപിക്കുകയാണു വേണ്ടത്. വി എസ് എസ് സിയിലേക്കുള്ള ചരക്കുകള്‍ തടഞ്ഞത് കേരളത്തിന് നാണക്കേടുണ്ടാക്കിയെന്നും ഹൈക്കോടതി പറഞ്ഞു.
ഇതാദ്യമായല്ല നോക്കുകൂലി കേസില്‍ ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉന്നയിക്കുന്നത്. നോക്കുകൂലി നിരോധിച്ചിട്ടും എന്തുകൊണ്ട് കാര്യക്ഷമമായി നടപ്പാക്കുന്നില്ലെന്ന് ഹൈക്കോടതി നേരത്തെ ചോദിച്ചിരുന്നു. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികളടക്കം അറിയിക്കാന്‍ സംസ്ഥാന പോലീസ് മേധാവിയോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന നോക്കുകൂലി തര്‍ക്കങ്ങളുടെ വാര്‍ത്തകള്‍ നാടിന് പേരുദോഷമുണ്ടാക്കുന്നതാണെന്നും ചുമട്ടുതൊഴിലാളി നിയമത്തിലെ തര്‍ക്ക പരിഹാര സംവിധാനങ്ങള്‍ ശക്തമാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker