BREAKING NEWSKERALA

കേരളത്തില്‍ പെട്രോളിന് 6.30 രൂപയും ഡീസലിന് 12.27 രൂപയും കുറഞ്ഞു

ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും കേന്ദ്ര എക്‌സൈസ് നികുതി യഥാക്രമം 5 രൂപയും 10 രൂപയും വീതം കുറച്ചു. ഇന്നു മുതലാണു പ്രാബല്യം. കേന്ദ്രം നികുതി കുറച്ചതിനാല്‍ കേരളത്തില്‍ പെട്രോളിന് 5 രൂപയ്ക്കു പുറമെ 1.30 രൂപ കൂടി കുറയും. ആകെ കുറയുക 6.30 രൂപ. കേരളം ഈടാക്കുന്ന 30.08 % വാറ്റ് കുറയുന്നതിനാലാണിത്. ഡീസലിന് ആകെ കുറയുക 12.27 രൂപയാണ് (10+2.27). 22.76% ആണു വാറ്റ്. ഇന്ധനവില കുതിച്ചുയരുന്നതില്‍ രാജ്യമെങ്ങും പ്രതിഷേധം ശക്തമാകുന്നതിനിടെയാണു നികുതി കുറയ്ക്കാനുള്ള
ഇന്ധനവില ജിഎസ്ടിയിലുള്‍പ്പെടുത്തുന്നതിനു പകരം കേന്ദ്രനികുതി കുറയ്ക്കുകയാണു വേണ്ടതെന്നു സംസ്ഥാനങ്ങളും അഭിപ്രായപ്പെട്ടിരുന്നു. കേന്ദ്രം നികുതി കുറച്ച സാഹചര്യത്തില്‍ സംസ്ഥാനങ്ങളും കുറയ്ക്കുമെന്നു പ്രതീക്ഷിക്കുന്നതായി ധനമന്ത്രാലയം പറഞ്ഞു. ബിജെപി സംസ്ഥാനങ്ങളോട് 7 രൂപ വീതം കുറയ്ക്കാനാണ് അനൗദ്യോഗിക നിര്‍ദേശം. ഇതെത്തുടര്‍ന്ന് അസം, ത്രിപുര, ഗോവ, കര്‍ണാടക, മണിപ്പുര്‍,സിക്കിം എന്നീ സംസ്ഥാനങ്ങള്‍ 7 രൂപ വീതം കുറച്ചു.
ഇളവു പ്രഖ്യാപിക്കുന്നതിനുമുന്‍പ് പെട്രോളിന് 32.90 രൂപയും ഡീസലിന് 31.80 രൂപയുമായിരുന്നു കേന്ദ്രനികുതി. എന്നാല്‍ 2014 ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പെട്രോളിന് 9.48 രൂപയും ഡീസലിന് 3.56 രൂപയും മാത്രമായിരുന്നു കേന്ദ്രനികുതി. ഇപ്പോള്‍ ഇളവിനു ശേഷവും പെട്രോളിന്റെ കേന്ദ്രനികുതി അതിന്റെ മൂന്നിരട്ടിയാണ്; ഡീസലിന്റേത് ആറിരട്ടിയും.
രാജ്യാന്തര വിപണിയിലെ വിലയ്ക്കനുസരിച്ചാണ് ഇന്ധന വില തീരുമാനിക്കുന്നതെങ്കിലും കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ക്രൂഡോയില്‍ വില കുത്തനെ കുറഞ്ഞപ്പോള്‍ അതിന്റെ ആനുകൂല്യം ജനങ്ങള്‍ക്കു കൈമാറാതെ, കേന്ദ്രം നികുതി കുത്തനെ കൂട്ടുകയായിരുന്നു. 2020 മാര്‍ച്ചിലും മേയിലുമായി പെട്രോളിനു 13.32 രൂപയും ഡീസലിന് 15.97 രൂപയുമാണ് നികുതി കൂട്ടിയത്. ഇതിനൊപ്പം സംസ്ഥാന നികുതി കൂടി ചേരുമ്പോള്‍ അടിസ്ഥാന വിലയുടെ രണ്ടു മടങ്ങോളം കൊടുക്കേണ്ട സ്ഥിതിയായി.
രാജ്യാന്തര വിപണിയിലെ വിലവ്യതിയാനം ചൂണ്ടിക്കാട്ടുന്ന സര്‍ക്കാര്‍ തന്നെ, ഈവര്‍ഷം മാര്‍ച്ചില്‍ 5 സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോള്‍ മൂന്നാഴ്ചയോളം വില കൂട്ടിയില്ല. വോട്ടെണ്ണലിനു ശേഷം വില തുടര്‍ച്ചയായി കൂട്ടുകയും ചെയ്തു. കഴിഞ്ഞ ദിവസം ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ തോല്‍വിക്കു കാരണം ഇന്ധനവിലവര്‍ധനയാണെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂര്‍ പറഞ്ഞിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker