BREAKING NEWSKERALA

കേരളത്തില്‍ ഭാര്യയും കുട്ടികളും, വിവാഹ തട്ടിപ്പ് നടത്തി പീഡിപ്പിച്ചത് 15 യുവതികളെ; മലയാളി യുവാവ് അറസ്റ്റില്‍

ബെംഗളൂരു: വിവാഹിതനാണെന്ന വിവരം മറച്ചു വെച്ച് നിരവധി യുവതികളെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച ഐടി ജീവനക്കാരന്‍ അറസ്റ്റില്‍. മലയാളിയായ ഹെറാള്‍ഡ് തോമസ് ആണ് അറസ്റ്റിലായത്. മുംബൈ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് ഇയാളൈ പോലീസ് അറസ്റ്റ് ചെയ്തത്.
മാട്രിമോണി സൈറ്റിലൂടെ പരിചയപ്പെടുന്ന യുവതികളെ ഇയാള്‍ പീഡിപ്പിക്കുകയും പീഡനദൃശ്യങ്ങള്‍ കാണിച്ച് പണവും സ്വര്‍ണവും തട്ടുകയും ചെയ്‌തെന്നുമാണ് കേസ്. ഇത്തരത്തില്‍ 15 യുവതികള്‍ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം. യുവാവിന്റെ ഫ്‌ലാറ്റില്‍ മറ്റൊരു യുവതിയെ കണ്ടതോടെയാണ് മുംബൈ സ്വദേശിയായ യുവതി പോലീസില്‍ പരാതി നല്‍കിയത്.
അയല്‍വാസികള്‍ നല്‍കിയ വിവരമറിഞ്ഞാണ് മുംബൈ സ്വദേശിനി ഹെറാള്‍ഡിന്റെ ഫ്‌ലാറ്റിലെത്തിയത്. ഫ്‌ലാറ്റില്‍ ഇയാള്‍ക്കൊപ്പം മറ്റൊരു യുവതിയെയാണ് ഇവര്‍ കണ്ടത്. ഹെറാള്‍ഡിനെ മാട്രിമോണിയിലൂടെ പരിചയപ്പെട്ടതാണെന്നും ഉടന്‍ തങ്ങളുടെ വിവാഹനിശ്ചയം നടക്കുമെന്നുമായിരുന്നു ഈ യുവതിയുടെ മറുപടിയെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനു രണ്ടാഴ്ച മുന്‍പു വരെ മുംബൈ സ്വദേശിനിയായിരുന്നു ഇയാള്‍ക്കൊപ്പം ഫ്‌ലാറ്റില്‍ താമസിച്ചിരുന്നത്. രണ്ട് മാസത്തോളം ഒരുമിച്ച് കഴിഞ്ഞെങ്കിലും വീട്ടുകാര്‍ ബെംഗളൂരുവിലേയ്ക്ക് വരുന്നുണ്ടെന്നു പറഞ്ഞ് ഈ യുവതിയെ ഹെറാള്‍ഡ് തന്ത്രപൂര്‍വം ഹോസ്റ്റലിലേയ്ക്ക് മാറ്റുകയായിരുന്നു. വഞ്ചിക്കപ്പെട്ടെന്നു മനസ്സിലായതോടെ യുവതി പോലീസിനെ സമീപിക്കുകയായിരുന്നു.
ബെംഗളൂരുവിലെ ഒരു ഐടി കമ്പനിലിയാലാണ് ഹെറാള്‍ഡ് ജോലി ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കേരളത്തില്‍ ഇയാള്‍ക്ക് ഭാര്യയും കുട്ടികളുമുണ്ട്. താന്‍ വിവാഹമോചിതനാണെന്നു പറ്!ഞാണ് യുവതികളുമായി ഇയാള്‍ സൗഹൃദം സ്ഥാപിക്കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നത്. മാട്രിമോണി വഴി അടുപ്പം സ്ഥാപിച്ച് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പതിനഞ്ചോളം യുവതികളെ ഇയാള്‍ ലൈംഗികമായി ദുരുപയോഗം ചെയ്യുകയായിരുന്നു. പീഡനത്തിന്റെ ദൃശ്യങ്ങള്‍ കാണിച്ച് സ്ത്രീകളെ ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും തട്ടുകയും ചെയ്തു. തട്ടിപ്പ് പോലീസിനെ അറിയിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പല യുവതികളുമായും ഇയാള്‍ മൈസൂരുവിലേയ്ക്കും ഹംപി, മടിക്കേരി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേയ്ക്കും ഇയാള്‍ യാത്ര നടത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച രേഖകളും പോലീസ് പിടിച്ചെടുത്തു. പരാതിക്കാരിയായ മുംബൈ സ്വദേശിനിയുമായി വിവാഹനിശ്ചയം നടത്താമെന്നും വിവാഹം ചെയ്യാമെന്നും അറിയിച്ചാണ് ഇവരെ ഫ്‌ലാറ്റിലെത്തിച്ചു താമസിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker