കേരളത്തില്‍ ജനസംഖ്യയുടെ മൂന്നിലൊന്ന് പേരും വായ്പാ ബാധ്യതകളുള്ളവരാണെന്ന് കേന്ദ്ര സര്‍ക്കാരിന്റെ പഠന റിപ്പോര്‍ട്ട്. എന്നാല്‍ ഇതത്ര മോശം കാര്യമല്ലെന്നും സംസ്ഥാനത്തെ ജനങ്ങള്‍ തിരിച്ചടവ് ശേഷിയുള്ളവരാണെന്ന് തെളിയിക്കുന്ന കണക്കാണിതെന്നും വിദഗ്ദ്ധരുടെ വിലയിരുത്തല്‍. നാഷണല്‍ സാംപിള്‍ സര്‍വേയുടെ 79ാമത് സി.എ.എം.എസ് റിപ്പോര്‍ട്ട് (202223) പ്രകാരമുള്ള കണക്കാണിത്. 500 രൂപയ്ക്ക് മേലെ കടബാധ്യതയുള്ളവരുടെ കണക്കാണ് ഇത് പ്രതിപാദിച്ചിരിക്കുന്നത്.
കേരളത്തില്‍ ലക്ഷം ജനങ്ങളില്‍ 33859 പേരും ഇത്തരത്തില്‍ കടബാധ്യതയുള്ളവരാണ്. ദേശീയ ശരാശരി ലക്ഷം ജനങ്ങളില്‍ 18322 പേരാണ്. കേരളത്തില്‍ ജനങ്ങള്‍ക്ക് സാമ്പത്തിക സഹായം എളുപ്പത്തില്‍ ലഭിക്കത്തക്ക വിധത്തില്‍ ധനകാര്യ സ്ഥാപനങ്ങുണ്ടെന്നും അത് പുരോഗതിയുള്ള പ്രദേശത്തെ സൂചിപ്പിക്കുന്നുവെന്നും സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നു.
ലക്ഷത്തില്‍ 24214 പുരുഷന്മാരും 12275 സ്ത്രീകളുമാണ് വായ്പയെടുക്കുന്നവര്‍. 2022 ജൂലൈ മുതല്‍ 2023 ജൂണ്‍ വരെയുള്ള കണക്കുകള്‍ വിലയിരുത്തി തയ്യാറാക്കിയതാണ് റിപ്പോര്‍ട്ട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ് ഈ കണക്കില്‍ മുന്നില്‍. ലക്ഷത്തില്‍ 60092 പേരും ബാധ്യത നേരിടുന്ന ആന്ധ്രയാണ് പട്ടികയില്‍ മുന്നില്‍. ഓണ്‍ലൈന്‍ ബാങ്കിങ് ഇടപാട് നടത്തുന്നവരില്‍ കേരളം (53.9%) മുന്നിലാണ്. ദേശീയ ശരാശരി 37.8 ശതമാനവുമാണ്.
66 Less than a minute