LATESTKERALA

കേരളത്തിൽ ഇന്നും ശക്തമായ മഴ; ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപകമായി മഴ തുടരും. ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ഇവിടങ്ങളില്‍ അതി ശക്തമായ മഴ ലഭിച്ചേക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെ മറ്റ് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴ ഈ ജില്ലകളില്‍ ലഭിക്കും. നാളെ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച വരെ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. ചൊവ്വാഴ്ച വരെ മണിക്കൂറില്‍ 60 കിലോമീറ്റര്‍വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. ഇതിനാൽ രള തീരത്തു നിന്ന് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

കേരളത്തിൽ മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാണ് ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്

ഓറഞ്ച് അലര്‍ട്ട്

ജൂലൈ 10- ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍

ജൂലൈ 11- മലപ്പുറം, കോഴിക്കോട്, വയനാട്

ജൂലൈ 12- കണ്ണൂര്‍

യെല്ലോ അലര്‍ട്ട്

Inline

ജൂലൈ 10- പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, വയനാട്, കാസര്‍കോട്

ജൂലൈ 11- ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്

ജൂലൈ 12- കോട്ടയം ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട്, കാസര്‍കോട്

ജൂലൈ 13- പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker