LATESTBUSINESSKERALA

കേരളത്തിൽ സ്വർണവില റെക്കോർഡിൽ; പവന് 43000 കടന്നു

 

കേരളത്തിൽ സ്വർണവില റെക്കോർഡിൽ. ഒരു പവന് സ്വർണത്തിന്റെ വില 43000 കടന്നു. ഫെബ്രുവരിയിലാണ് അവസാനമായി സ്വർണത്തിന്റെ വില റെക്കോർഡിലെത്തിയത്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് കൂടിയത് 200 രൂപ. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 5380 രൂപയായി ഉയർന്നു. ഒരു പവൻ സ്വർണത്തിന് വില 1600 രൂപ വർധിച്ച് 43,040 രൂപയിൽ എത്തിയിരിക്കുകയാണ്.

അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുത്തനെ ഉയരുന്നതിനിടെയാണ് കേരളത്തിൽ വില സർവകാല റെക്കോർഡിൽ എത്തിയത്. ഫെബ്രുവരി രണ്ടിനാണ് കേരളത്തിൽ സ്വർണവില ഇതിന് മുൻപ് റെക്കോർഡിട്ടത്. അന്ന് ഗ്രാമിന് 5360 രൂപയായിരുന്നു വില. ഒരു പവൻ സ്വർണത്തിന്റെ വില 42,880 രൂപയിലുമെത്തിയിരുന്നു. ആ കണക്കുകൾ എല്ലാം തകർത്താണ് ഇന്ന് സ്വർണവില 43000 കടന്ന് റെക്കോർഡിൽ എത്തിയത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker