BREAKING NEWSKERALA

കേരളത്തെ അപമാനിക്കാന്‍ ആസൂത്രിത നീക്കം: കിറ്റെക്‌സ് എംഡിക്ക് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കേരള നിക്ഷേപസൗഹൃദമല്ലെന്ന കിറ്റക്‌സ് എംഡിയുടെ ആരോപണം കേരളത്തെ അപമാനിക്കാനുള്ള ആസൂത്രിത നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഏറ്റവും വലിയ നിക്ഷേപസൗഹൃദമെന്ന അഭിപ്രായമാണ് പൊതുവേ കേരളത്തെക്കുറിച്ചുളളത്. എന്നാല്‍ ഇപ്പോള്‍ വസ്തുതകള്‍ക്ക് നിരക്കാത്ത ആരോപണങ്ങളാണ് ഉയരുന്നത്. ഒറ്റപ്പെട്ട എന്തെങ്കിലും ചൂണ്ടിക്കാട്ടി സംസ്ഥാനത്തിന്റെ വ്യവസായ പുരോഗതിക്ക് തടസം സൃഷ്ടിക്കാനുള്ള ശ്രമം നല്ലതല്ല. അത്തരം നീക്കങ്ങള്‍ നാടിന്റെ മുന്നോട്ടുപോക്കിനെ തകര്‍ക്കാനുള്ള നീക്കമായേ എല്ലാവരും കാണുകയുള്ളൂ.
നിയമവും ചട്ടവും പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. പരാതികള്‍ വന്നാല്‍ സ്വഭാവികമായി പരിശോധനയുണ്ടാവും. അത് ഏതെങ്കിലും തരത്തിലുള്ള വേട്ടയാടലായി കാണേണ്ട കാര്യമില്ല. ആരെയും വേട്ടയാന്‍ ഈ സര്‍ക്കാര്‍ തയ്യാറല്ല. അത് കേരളത്തില്‍ വ്യവസായം നടത്തുന്ന എല്ലാവര്‍ക്കും ബോധ്യമുള്ള കാര്യമാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker