ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കിടയില്‍ കേരളാഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി ഇപി ജയരാജന്‍. നടന്നത് സാധാരണ കൂടിക്കാഴ്ചയാണെന്നും കഴിഞ്ഞ ദിവസവും കണ്ടിരുന്നുവല്ലോയെന്നും ഇപി മാധ്യമങ്ങോട് പ്രതികരിച്ചു. രാഷ്ട്രീയം അതിന്റെ വേദിയില്‍ ചര്‍ച്ച ചെയ്യാം. സീതാറാമിന്റെ ഓര്‍മകളാണ് ഞങ്ങളുടെ മനസ്സിലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോ?ഗത്തില്‍ നിന്നും ചടയന്‍ ഗോവിന്ദന്‍ അനുസ്മരണ ചടങ്ങില്‍ നിന്നും ഇപി വിട്ടുനിന്നിരുന്നു. കഴിഞ്ഞ സെക്രട്ടേറിയറ്റ് യോഗത്തില്‍ വെച്ചാണ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ.പിയെ നീക്കിയത്. യോഗത്തിന് ശേഷം സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാതെ ഇ.പി. ജയരാജന്‍ കണ്ണൂരിലേക്ക് പോയിരുന്നു.
‘ഇ.പി. ആയുര്‍വേദ ചികിത്സയിലാണ്, അല്ലാതെ അതൃപ്തിയൊന്നും ഇല്ല. രാവിലെ വീട്ടില്‍ പോയാല്‍ നിങ്ങള്‍ക്ക് അദ്ദേഹത്തെ കാണാം’ എന്നായിരുന്നു ചടയന്‍ ഗോവിന്ദന്‍ അനുസ്മരണ പരിപാടിയിലെ ഇപിയുടെ അസാന്നിധ്യത്തില്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ പ്രതികരണം.
57 Less than a minute