BREAKING NEWSKERALALATEST

കേരള കോണ്‍ഗ്രസ്: റോഷി അഗസ്റ്റിന്‍ മന്ത്രിയാവും, ജയരാജ് ചീഫ് വിപ്പും

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (എം) നിയമസഭാകക്ഷി നേതാവായി റോഷി അഗസ്റ്റിനെ തിരഞ്ഞെടുത്തു. ഡോ. എന്‍. ജയരാജാണ് ഉപനേതാവ്. മന്ത്രിസ്ഥാനത്തേക്ക് റോഷി അഗസ്റ്റിന്‍ നിയോഗിക്കപ്പെടും. സര്‍ക്കാരിന്റെ ചീഫ് വിപ്പ് സ്ഥാനത്തേക്ക് ജയരാജും.
അഡ്വ. ജോബ് മൈക്കിളാണ് പാര്‍ട്ടി വിപ്പ്. പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിഅഡ്വ. പ്രമോദ് നാരായണന്‍. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലാണ് ട്രഷറര്‍.
ചെയര്‍മാന്‍ ജോസ് കെ. മാണിയുടെ അധ്യക്ഷതയില്‍ചേര്‍ന്ന കേരള കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗമാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. സി.പി.എമ്മുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായതിനെത്തുടര്‍ന്ന് അടിയന്തരയോഗം ചേര്‍ന്ന് കക്ഷിനേതാവിനെയും മറ്റുഭാരവാഹികളെയും തിരഞ്ഞെടുക്കുകയായിരുന്നു. മന്ത്രിസഭയിലെ പ്രാതിനിധ്യത്തെപ്പറ്റിയുള്ള അന്തിമതീരുമാനം തിങ്കളാഴ്ച എല്‍.ഡി.എഫ്. യോഗത്തിലുണ്ടാവും.
തോമസ് ചാഴികാടന്‍ എം.പി., സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker