പത്തനംതിട്ട: കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) പത്തനംതിട്ട ജില്ല ഭരണസമിതി (പ്രസ്ക്ലബ്, പത്തനംതിട്ട) തെരഞ്ഞെടുപ്പിൽ പ്രസിഡന്‍റായി ബിജു കുര്യൻ (ദീപിക), സെക്രട്ടറിയായി ജി. വിശാഖൻ (മംഗളം), ട്രഷററായി എസ്. ഷാജഹാൻ (സിറാജ്) എന്നിവരെ തെരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റുമാർ: സി.കെ. അഭിലാൽ (മാതൃഭൂമി ന്യൂസ്), ശ്രീദേവി നമ്പ്യാർ (മലയാള മനോരമ), ജോ. സെക്രട്ടറി: ബിനിയ ബാബു (കേരള കൗമുദി). എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ഐസൺ തോമസ്, അലീന മരിയ അഗസ്റ്റിൻ (മലയാള മനോരമ), ആർ. ജയകൃഷ്ണൻ (ദേശാഭിമാനി), പി.എസ്. പ്രദീപ് (എസിവി), ആർ. സുമേഷ് കുമാർ(ജനയുഗം) എന്നിവരെ തെരഞ്ഞെടുത്തു. എ. ബിജു റിട്ടേണിംഗ് ഓഫീസറും സജിത് പരമേശ്വരൻ അസിസ്റ്റൻറ് റിട്ടേണിംഗ് ഓഫീസറുമായിരുന്നു.