LATESTFOOTBALLSPORTS

കേരള പ്രീമിയര്‍ ലീഗിന് സമനിലയോടെ തുടക്കം

കൊച്ചി: കേരള പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ തുടങ്ങി. ഗ്രൂപ്പ് ബി യ്രിലെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ റണ്ണേഴ്‌സ് അപ്പായ കെഎസ്ഇബിയെ കേരള യുണൈറ്റഡ് എഫ്‌സി 11ന് സമനിലയില്‍ കുരുക്കി.
കേരളത്തിന്റെ സന്തോഷ് ട്രോഫി താരങ്ങള്‍ നേര്‍ക്കുനേര്‍ വന്ന മത്സരത്തില്‍ രണ്ടാം പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്. 59ാം മിനിറ്റില്‍ ക്യാപ്റ്റന്‍ അര്‍ജുന്‍ ജയരാജിലൂടെ കേരള യുണൈറ്റഡ് ലീഡ് എടുത്തു. 72ാം മിനിറ്റില്‍ കെഎസ്ഇബിയുടെ മറുപടി ഗോളെത്തി. മുഹമ്മദ് പാറോകോട്ടില്‍ നല്‍കിയ ഹെഡറില്‍ നിന്ന് വിഗ്‌നേഷ് എം ലക്ഷ്യം കാണുകയായിരുന്നു. വിഗ്‌നേഷ് ആണ് കളിയിലെ താരം. കളിയിലുടനീളം ഇരുടീമുകളും മികച്ച പ്രകടനം നടത്തി. കോഴിക്കോട് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ ഇന്ന് തുടങ്ങുന്ന എ ഗ്രൂപ്പ് ആദ്യ മത്സരത്തില്‍ റിയല്‍ മലബാര്‍ എഫ്‌സി സാറ്റ് തിരൂരിനെ നേരിടും. കിക്കോഫ് വൈകിട്ട് 3.30ന്. കൊച്ചിയില്‍ ഇന്ന് കളിയില്ല. അതേസമയം ലീഗില്‍ കളിക്കാന്‍ അവസരം നല്‍കിയില്ലെന്നാരോപിച്ച് കെപിഎല്‍ ഉദ്ഘാടന മത്സരത്തിന് മുമ്പ് ഒരു വിഭാഗം പ്രതിഷേധവുമായി എത്തി. കോര്‍പറേറ്റ് ലീഗാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. എന്നാല്‍ പ്രതിഷേധം വെറും പ്രഹസനം മാത്രമാണെന്ന് കെഎഫ്എ വൃത്തങ്ങള്‍ പറഞ്ഞു.
ലീഗിലേക്കുള്ള പ്രവേശനത്തിന് താല്‍പര്യമുള്ള ക്ലബ്ബുകള്‍ക്കായി യോഗ്യത റൗണ്ട് സംഘടിപ്പിച്ചപ്പോള്‍ അതിന് അപേക്ഷ പോലും നല്‍കാത്തവരാണ് ഇപ്പോള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. സമരത്തിന് പിന്നില്‍ മറ്റു താല്‍പര്യങ്ങളാണെന്നും കെഎഫ്എ വൃത്തങ്ങള്‍ പ്രതികരിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker