BREAKING NEWSFOOTBALLSPORTS

കേരള വനിതാ ലീഗ്: ബാസ്‌കോ, ലോര്‍ഡ്‌സ് ജയിച്ചു

കോഴിക്കോട്: കേരള വനിതാ ലീഗ് ഫുട്‌ബോളില്‍ ബാസ്‌കോ, ലോര്‍ഡ്‌സ് ടീമുകള്‍ക്ക് ജയം
ഇഎംഎസ് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ ദിനത്തില്‍ ബാസ്‌കോ ഒതുക്കുങ്ങല്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് ലൂക സോക്കര്‍ ക്ലബ്ബിനെ പരാജയപ്പെടുത്തി. കളിയുടെ 13, 24,46 മിനുട്ടുകളില്‍ ലൂകയുടെ ഗോള്‍ വല ചലിപ്പിച്ച് ബോസ്‌കോയുടെ 9ാം നമ്പര്‍ താരം സൗപര്‍ണികയുടെ ഹാട്രിക്. 31ാം മിനുട്ടില്‍ 8ാം നമ്പര്‍ താരം ഉണ്ണിമായ ബോസ്‌കോയ്ക്കു വേണ്ടി ഗോള്‍ നേടി.
കൊച്ചി മഹാരാജാസ് സ്‌റ്റേഡിയത്തില്‍ ഡിബിഎഫ്എയെ രണ്ടിനെതിരെ 12 ഗോളുകള്‍ക്ക് ലോര്‍ഡ്‌സ് തരിപ്പണമാക്കി.
ലോര്‍ഡ്‌സിന്റെ തെയ്ങി, മേഘന എന്നിവര്‍ നാല് ഗോള്‍ വീതവും ഇന്ദുമതി രണ്ട് ഗോളും നേടി. ലോര്‍ഡ്‌സിന്റെ കാര്‍ത്തിക കളിയിലെ താരമായി.
കോഴിക്കോട് നടന്ന കളിയുടെ തുടക്കത്തില്‍ മുന്നേറ്റം നടത്തിയ ലൂക്ക സോക്കറിന് 4ാം നമ്പര്‍ അതുല്യ നേടിയ ആദ്യ ഗോളില്‍ തൃപ്തിപ്പെടേണ്ടി വന്നു. ശക്തമായ പ്രതിരോധ നിര തീര്‍ത്ത ബോസ്‌കോയുടെ തുടര്‍ച്ചയായ മുന്നേറ്റമായിരിന്നു പിന്നീട്. കഴിഞ്ഞ ദിവസത്തെ മത്സരത്തെ അപേക്ഷിച്ച് വാശിയേറിയ പോരാട്ടം കളിയുടെ അവസാന നിമിഷം വരെ ഇരു ടീമുകളും കാഴ്ച്ചവച്ചു.
ഹാട്രിക് നേടിയ സൗപര്‍ണികയ്ക്കുള്ള ഉപഹാരം കെഡിഎഫ്എ സീനിയര്‍ വൈസ് പ്രസിഡന്റ് കെ.പി. മുഹമ്മദ് കോയ നല്‍കി. ഇന്ന് വൈകിട്ട് നാലിന് നടക്കുന്ന മത്സരത്തില്‍ കടത്തനാട് രാജ എഫ്എയും കേരള യുണൈറ്റഡ് എഫ്‌സിയും ഏറ്റുമുട്ടും

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker