തൃശൂര്‍: കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. എംആര്‍ രാഘവ വാരിയര്‍ക്കും സിഎല്‍ ജോസിനും വിശിഷ്ടാംഗത്വം. അമ്പതിനായിരം രൂപയും രണ്ടു പവന്റെ സ്വര്‍ണപ്പതക്കവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം.
സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് കെവി കുമാരന്‍, പ്രേമ ജയകുമാരി, പികെ ഗോപി, ബക്കളം ദാമോദരന്‍, എം രാഘവന്‍, രാജന്‍ തിരുവോത്ത് എന്നിവര്‍ അര്‍ഹരായി. 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം.
കല്‍പ്പറ്റ നാരായണന്‍; തെരഞ്ഞെടുത്ത കവിതകള്‍ (കവിത), ബി രാജീവന്‍; ഇന്ത്യയെ വീണ്ടെടുക്കല്‍ (വൈജ്ഞാനിക സാഹിത്യം) ഹരിതാ സാവിത്രി; സീന്‍ (നോവല്‍) കെ വേണു; ഒരന്വേഷണത്തിന്റെ കഥ (ആത്മകഥ/ ജീവചരിത്രം) എന്‍ രാജന്‍; ഉദയ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് (ചെറുകഥ), നന്ദിനി മേനോന്‍; ആംചൊ ബസ്തര്‍ (യാത്രാവിവരണം) ഗിരീഷ് പിസി പാലം; ഇ ഫോര്‍ ഈഡിപ്പസ് (നാടകം) എഎം ശ്രീധരന്‍; കഥാകദികെ (വിവര്‍ത്തനം) പി പവിത്രന്‍; ഭൂപടം തലതിരിക്കുമ്പോള്‍ (സാഹിത്യവിമര്‍ശനം) ഗ്രേസി; പെണ്‍കുട്ടിയും കൂട്ടരും (ബാലസാഹിത്യം) സുനീഷ് വാരനാട്; വാരനാടന്‍ കഥകള്‍ ( ഹാസസാഹിത്യം) എന്നിവര്‍ക്കാണ് വിവിധ വിഭാഗങ്ങളിലെ പുരസ്‌കാരം. ഇരുപത്തി അയ്യായിരം രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് ഇവര്‍ക്ക് ലഭിക്കുക.